തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട രോഗിയുടെ മൃതദേഹം മാറി നൽകിയ സംഭവത്തിൽ താൽക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു. . ആർ എം ഒ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മോർച്ചറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെ അച്ചടക്ക നടപടി എടുക്കാനും തീരുമാനമായി. കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വെണ്ണിയൂർ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുകയായിരുന്നു. പിന്നീട് ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിലാണ് മൃതദേഹം മാറി നൽകിയെന്ന കാര്യം വ്യക്തമായത്. ദേവരാജന്റെ മൃതദേഹം മകൻ തിരിച്ചറിഞ്ഞതിന് ശേഷം ടാഗ് പരിശോധിക്കാതെ വിട്ടുനൽകുകയായിരുന്നുവെന്നും മോർച്ചറി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരന് വീഴ്ച പറ്റിയെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. ഈ സാഹചര്യത്തിലാണ് മോർച്ചറി ജീവനക്കാരനെതിരെയും നടപടിയെടുക്കാൻ തീരുമാനമായത്.
2020, ഒക്ടോബർ 22, വ്യാഴാഴ്ച
Home
Kerala News
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മൃതദേഹം മാറി നൽകിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി

Tags
# Kerala News

About EC Online Tv
Kerala News
ലേബലുകള്‍:
Kerala News