ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം തച്ചൂർകുന്ന് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നൂറ് വിളക്ക് തെളിയിച്ച് ആഘോഷിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 17, ശനിയാഴ്‌ച

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം തച്ചൂർകുന്ന് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നൂറ് വിളക്ക് തെളിയിച്ച് ആഘോഷിച്ചു


ആറ്റിങ്ങൽ: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷിക ദിനത്തിലാണ് ആറ്റിങ്ങൽ ഈസ്റ്റ് എൽ.സി യുടെ കീഴിലെ തച്ചൂർകുന്ന് ബ്രാഞ്ച് നൂറ് വിളക്കുകൾ തെളിയിച്ച് ആഘോഷിച്ചത്. 
      രാവിലെ 8 മണിക്ക് ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും ബ്രാഞ്ച് അംഗവുമായ കൃഷ്ണപിള്ള (85) രാവിലെ 8 മണിക്ക് പാർട്ടി പതാക ഉയർത്തി. തുടർന്ന് വൈകിട്ട് 6 മണിക്ക് നഗരസഭാ ചെയർമാനും പാർട്ടി ഏരിയകമ്മിറ്റി അംഗവുമായ എം.പ്രദീപ് ആദ്യ വിളക്ക് തെളിയിച്ചു. കൂടാതെ പ്രദേശത്തെ പ്രായം ചെന്ന സഖാക്കൻമാരായ കൃഷ്ണപിള്ള, മാധവൻ ആശാരി, ശ്രീധരൻ നായർ എന്നിവർക്ക് ചെയർമാൻ മധുരം നൽകി. 1920 ഒക്ടോബർ 17 ന് ആദ്യ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപം കൊണ്ടതിന് ശേഷമാണ് നിരവധി വിപ്ലകരമായ പ്രവർത്തനങ്ങളിലൂടെ ജൻമിത്വം, തൊട്ടുകൂടായ്മ തുടങ്ങി രാജ്യത്ത് നിലനിന്നിരുന്ന സാമൂഹ്യ അരാജത്വങ്ങളെ അമർച്ച ചെയ്യാൻ സാധിച്ചതെന്ന് ചെയർമാൻ എം.പ്രദീപ് പറഞ്ഞു.

 എൽ.സി അംഗവും മുൻ നഗരസഭ ചെയർപേഴ്സണും ആയ അഡ്വ.എസ്.കുമാരി, കൗൺസിലർമാരായ സി.ആർ.ഗായത്രി ദേവി, എം.കെ.സുരേഷ്, ബ്രാഞ്ച് അംഗങ്ങളായ സോമകുമാർ, റ്റി.റ്റി.ഷാജി, ഡി.വൈ.എഫ്.ഐ നേതാക്കളായ അരുൺ ഗോപി, അബിൻ, പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.

Post Top Ad