നാളെ മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലേക്ക് - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 14, ബുധനാഴ്‌ച

നാളെ മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലേക്ക്

 


സര്‍ക്കാര്‍ ഡോക്ടർമാരും ആരോഗ്യ വകുപ്പ് ജീവനക്കാരും നാളെ മുതല്‍ പ്രതിഷേധത്തിലേക്ക്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ എയുടെത് ആണ് തീരുമാനം. നാളെ മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അധിക ജോലികളില്‍ നിന്നും   ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞുള്ള ഓണ്‍ലൈന്‍ യോഗങ്ങളില്‍  നിന്നും    വിട്ടുനില്‍ക്കും. കൊവിഡ് ഡ്യൂട്ടി ബഹിഷ്‌കരിക്കില്ലെന്നും സംഘടന വ്യക്തമാക്കി.  കൊവിഡുമായി ബന്ധമില്ലാത്ത പരിശീലനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കും. ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന അഭ്യര്‍ത്ഥന തുടര്‍ന്നുകൊണ്ടിരിക്കെ അവധി റദ്ദാക്കിയ തീരുമാനമാണ് പുറത്തിറക്കിയത്. കൊവിഡ് രോഗികളുടെ ചികിത്സയെ ബാധിക്കാത്ത രീതിയിലായിരിക്കും സമരമെന്നും സംഘടന.


Post Top Ad