സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾ തടയാൻ കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുന്നു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 21, ബുധനാഴ്‌ച

സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾ തടയാൻ കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുന്നു

 


സോഷ്യൽ മീഡിയ വഴിയുള്ള അധിക്ഷേപങ്ങൾ നിയന്ത്രിക്കാൻ കേരള പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, അധിക്ഷേപിക്കൽ, ഇവ പ്രസിദ്ധീകരിക്കൽ, പ്രചരിപ്പിക്കൽ എന്നിവ സംബന്ധിച്ച് കേസെടുക്കാൻ പൊലീസിന്  അധികാരം ലഭിക്കും.

 2011ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്യാനാണ് തീരുമാനം. 118 A വകുപ്പ് കൂട്ടിച്ചേർക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. 2020 ഐടി ആക്ടിലെ 66 എ 2011 പൊലീസ് ആക്ടിലെ 118 എന്നിവ സുപ്രിംകോടതി റദ്ദ് ചെയ്തിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാൻ നിയമം ദുർബലം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം.

സോഷ്യൽ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങളിൽ നടപടിയെടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന അധികാരികളുടെ നിലപാട് വലിയ വിമർശനത്തിന് വഴിവച്ചിരുന്നു. പരാതിക്ക് നടപടിയില്ലെന്ന് കാണിച്ച് സൈബർ ആക്രമണത്തിന് ഇരയായവരും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഭേദഗതി.

Post Top Ad