മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 1.5 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പഴയകുന്നുമ്മേൽ പഞ്ചായത്തിലെ മണലേത്തുപച്ച - ഇടയ്ക്കരിക്കകം - മറവക്കുഴി - വല്ലൂർ റോഡിന്റെ നിർമ്മാണോദ്ഘാടനം എം എൽ എ ബി സത്യൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലാലി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജി. എൽ. അജീഷ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ, ബ്ലോക്ക് മെമ്പർ ജി. ബാബുക്കുട്ടൻ, ബ്ലോക്ക് മെമ്പർ എസ്. യഹ്യ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. യോഗത്തിൽ ബാബു നന്ദി പറഞ്ഞു.