കിഴുവിലം ഗ്രാമപഞ്ചായത്തിലെ കാട്ടുംപുറം മേഖലയിൽ കോവിഡ് സാമൂഹ്യ വ്യാപനമോ...? - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 18, ഞായറാഴ്‌ച

കിഴുവിലം ഗ്രാമപഞ്ചായത്തിലെ കാട്ടുംപുറം മേഖലയിൽ കോവിഡ് സാമൂഹ്യ വ്യാപനമോ...?



 ആറ്റിങ്ങൽ: കിഴുവിലം ഗ്രാമപഞ്ചായത്തിൽ ഇന്ന് അഞ്ചു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിൽ കിഴുവിലം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ രണ്ടുപേർക്കും, 4, 13, 15 വാർഡുകളിലെ ഓരോരുത്തർക്കും ആണ് ഇന്നേദിവസം കോവിഡ് സ്ഥിരീകരിച്ചത്. കിഴുവിലം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഇതുവരെ 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിൽ ഒരാൾ മരണപ്പെടുകയും അഞ്ചു പേർ രോഗമുക്തരാവുകയും ചെയ്തു. 13 പേർ രോഗം ബാധിച്ച് വിവിധസ്ഥലങ്ങളിൽ ചികിത്സയിലാണ്.  കിഴുവിലം ഗ്രാമ പഞ്ചായത്തിലെ 3, 4, 6, 12, 17 വാർഡുകൾ കണ്ടൈൻമെന്റ് സോൺ ആയി തുടർന്ന് വരുകയും അഞ്ചാം വാർഡിൽ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുകയുമാണ്. കാട്ടുംപുറം മേഖലയിൽ കോവിഡ് വ്യാപനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. കാട്ടുപുറം മേഖലയിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കിഴുവിലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എസ്. ശ്രീകണ്ഠൻ അറിയിച്ചു.


               നാളിതുവരെ 255 പേർക്കാണ് കിഴുവിലം ഗ്രാമ പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതിൽ അഞ്ചു പേർ മരണപ്പെടുകയും 140 പേർ രോഗ മുക്തരാവുകയും ചെയ്തു. 110 പേർ വിവിധ സ്ഥലങ്ങളിൽ കോവിഡ് ബാധിച്ച് ചികിത്സായിലാണ്. ജനങ്ങൾ കർശനമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകണമെന്ന് കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാറും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എസ്. ശ്രീകണ്ഠനും അറിയിച്ചു.

Post Top Ad