പാര്‍വതിയുടെ നിലപാടിനോട് ബഹുമാനമെന്ന് കനി കുസൃതി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 14, ബുധനാഴ്‌ച

പാര്‍വതിയുടെ നിലപാടിനോട് ബഹുമാനമെന്ന് കനി കുസൃതി

 


ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താനെന്ന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കനി കുസൃതി. താരസംഘടനയിലെ അംഗം നടത്തിയ പരാമര്‍ശം ഏറെ വേദനിപ്പിച്ചു. അമ്മ സംഘടനയില്‍ നിന്ന് രാജിവെച്ച പാര്‍വതിയുടെ നിലപാടിനോട് ബഹുമാനമെന്നും കനി പറഞ്ഞു.

'എല്ലാവര്‍ക്കും എടുക്കാന്‍ പറ്റുന്ന ഒരു നിലപാട് അല്ല അത്. എനിക്കുറപ്പാണ് ഞാനും നിങ്ങളുമടങ്ങുന്ന സ്ത്രീകളും പുരുഷന്മാരുമായ ഒരുപാട് പേര്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ്. മനസുകൊണ്ട് അങ്ങനെയൊരു നിലപാട് ഉള്ളവരാണ്. താരസംഘടനയിലെ അംഗത്തിന്റെ പരാമര്‍ശം ഏറെ വേദനിപ്പിച്ചു. പുരസ്‌കാരത്തിന്റെ സന്തോഷമെല്ലാം മാറിയാലും ആലോചനയില്‍ വരുന്നത് ഇത് തന്നെയാണ്. ഈ വേര്‍തിരിവ് കാണുമ്പോഴെല്ലാം ഉള്ളില്‍ സങ്കടമാണ്', കനി പറഞ്ഞു.

സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. തനിക്ക് ലഭിച്ച സംസ്ഥാന പുരസ്‌കാരം മലയാളത്തിലെ ആദ്യ നായിക പി.കെ റോസിക്ക് സമര്‍പ്പിക്കുന്നുവെന്നായിരുന്നു പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ കനി പറഞ്ഞത്.

Post Top Ad