ആൾക്കൂട്ടങ്ങൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവ് CRPC144. എന്താണ് CRPC 144 ? - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ആൾക്കൂട്ടങ്ങൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവ് CRPC144. എന്താണ് CRPC 144 ?


ആൾക്കൂട്ടങ്ങൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവ്. അഞ്ച് പേരിൽ കൂടുതൽ ഒത്തു ചേരുന്നതിനാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്.


കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. സിആർപിസി 144 പ്രകാരമാണ് ഉത്തരവ്. മറ്റന്നാൾ രാവിലെ ഒൻപത് മുതൽ ഒരു മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സാഹചര്യങ്ങൾ കണക്കിലെടുത്ത് കളക്ടർമാർക്ക് കൂടുതൽ നടപടി സ്വീകരിക്കാമെന്ന് ഉത്തരവിൽ പറയുന്നു.കടകളിൽ സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് നിർബന്ധമായി ധരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ആൾക്കൂട്ട നിയന്ത്രണത്തിന്റെ ഭാഗമായി വിവാഹത്തിനും സംസ്‌കാര ചടങ്ങിലും ഏർപ്പെടുത്തിയ നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.


എന്താണ് CRPC 144 ?

ബ്രിട്ടീഷ് കാലഘട്ടം മുതല്‍ തുടര്‍ന്ന് പോരുന്ന ഒരു നടപടിയാണ് ക്രിമിനല്‍ നിയമസംഹിതയിലെ സെക്ഷന്‍ 144. ഇത് നിരോധനാജ്ഞ എന്ന പേരിലും അറിയപ്പെടുന്നു. ഒരു ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അല്ലെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇവര്‍ക്കാണ് 144  പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അധികാരം ഉള്ളത്. 


മനുഷ്യ ജീവിതത്തിനോ സ്വത്തിനോ കേടുപാടുകള്‍ വരുത്തുന്നതിനോ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതിനോ ആയ സാഹചര്യങ്ങള്‍ അവ പ്രധാനമായും കലാപം, പ്രക്ഷോഭം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ അനിയന്ത്രിത സാഹചര്യങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നു.


നിരോധനാജ്ഞ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരമുള്ള സമ്മേളനത്തിനും ഒത്തുകൂടലിനും ഉള്ള മൗലിക അവകാശങ്ങളെ വിലക്കുന്നു 144 പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ അഞ്ചോ അതിലധികമോ


ആയ ആളുകള്‍ ഒത്തുകൂടുന്നത് നിരോധിച്ചിരിക്കുന്നു.ഇത് പ്രകാരം ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതും അവ കൊണ്ടുനടക്കുന്നതും കുറ്റകരമാകുന്നു. വേണമെങ്കില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും  നിയന്ത്രണം ഏര്‍പെടുത്താവുന്നതാണ്.


സാധാരണയായി 144 ന്റെ  കാലാവധി 2 മാസം വരെയാണ്.എന്നാല്‍ അടിയന്തിരസാഹചര്യങ്ങളില്‍ ഇത്  6 മാസമായി നീട്ടാവുന്നതാണ്.സാഹചര്യങ്ങള്‍ സാധാരണമായാല്‍ അവ പിന്‍വലിക്കാവുന്നതാണ്. ഇതില്‍ ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി) 141 മുതല്‍ 149 വരെയാണ് കേസുകള്‍ എടുക്കുന്നത്. 144 പ്രകാരം ശിക്ഷിക്കപ്പെടുന്നവര്‍ക്ക് പരമാവധി  3 പരമാവധി വര്‍ഷം വരെ തടവും  പിഴയും ലഭിക്കുന്നു.

Post Top Ad