ആറ്റിങ്ങലിൽ ഇന്ന് കോവിഡ് പോസിറ്റീവ് ആയ ഒരു മൃതദേഹംകൂടി DYFI ഇടപെട്ടു സംസ്‌കരിച്ചു. - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ആറ്റിങ്ങലിൽ ഇന്ന് കോവിഡ് പോസിറ്റീവ് ആയ ഒരു മൃതദേഹംകൂടി DYFI ഇടപെട്ടു സംസ്‌കരിച്ചു.

ആറ്റിങ്ങലിൽ ഇന്ന് കോവിഡ് പോസിറ്റീവ് ആയ ഒരു  മൃതദേഹംകൂടി DYFI ഇടപെട്ടു  സംസ്‌കരിച്ചു.
നഗരസഭ 15-ാം വാർഡ്  വലിയകുന്നു  നവഭാരത് സ്കൂളിന് സമീപത്തെ  അനിൽ (47) ആണ് കോവിഡ് പോസിറ്റീവ് ബാധിച്ച്ത്.മരിച്ച അനിലിന്റെ മകനുൾപ്പടെയുള്ള കുടുംബം ക്വാറന്റൈനിൽ ആയതിനാലാണ് DYFI വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ ദൗത്യം ഏറ്റെടുത്തത്. തിരു.മെഡിക്കൽ കോളേജിൽ നിന്നും മൃതദേഹം കോവിഡ് പ്രോട്ടോകോൾ മുഖേന ഏറ്റുവാങ്ങി ആറ്റിങ്ങൽ നഗരസഭയുടെ ശാന്തിതീരം സ്മശാനത്തിൽ നാടിന്റെ യുവത്വം സംസ്കരിച്ചത് . ഡി. വൈ. എഫ്. ഐ വെസ്റ്റ് മേഖല സെക്രട്ടറി സുഖിൽ, ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം സംഗീത്, മേഖല എക്സിക്യൂട്ടീവ് അംഗം 
സുജിൻ, എസ്. എഫ്. ഐ കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി അനന്ദു. എന്നിവർ നേതൃത്വം നൽകി.

Post Top Ad