നാമനിർദ്ദശ പത്രികാ സമർപ്പണം രണ്ടാം ദിനം തിരുവനന്തപുരത്ത് 123 പത്രികകൾ - EC Online TV

Breaking

Post Top Ad


2020, നവംബർ 14, ശനിയാഴ്‌ച

നാമനിർദ്ദശ പത്രികാ സമർപ്പണം രണ്ടാം ദിനം തിരുവനന്തപുരത്ത് 123 പത്രികകൾ

 


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദശ പത്രികാ സമർപ്പണം വ്യാഴാഴ്ച മുതൽ ആരംഭിച്ചു. പത്രികാ സമർപ്പണത്തിന്റെ രണ്ടാം ദിനമായ ഇന്നലെ  ആകെ 123 പത്രികകൾ ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി ലഭിച്ചു.


തിരുവനന്തപുരം കോർപ്പറേഷനിലാണ് ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത്. 85 പത്രികകളാണ് ലഭിച്ചത്. വിവിധ ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ 33 സ്ഥാനാർഥികൾ പത്രിക നൽകി. ബ്ലോക്ക് പഞ്ചായത്തുകളിൽ നാലും ജില്ലാ പഞ്ചായത്തിൽ ഒന്നും പത്രികകൾ ഇന്നലെ ലഭിച്ചു.


പത്രികാ സമർപ്പണത്തിന്റെ ആദ്യ ദിവസം നാലു പത്രികകളാണു ജില്ലയിൽ ലഭിച്ചത്. ഇതോടെ ആകെ പത്രികകളുടെ എണ്ണം 127 ആയി. നവംബർ 19 വരെയാണ് നാമനിർദേശ പത്രികകൾ സ്വീകരിക്കുന്നത്.  നവംബർ 20 ന് സൂക്ഷ്മ പരിശോധന നടക്കും. നവംബർ 23 തിങ്കളാഴ്ചയാണ് സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാനതീയതി.


Post Top Ad