തിരുവനന്തപുരം ജില്ലയില്‍ സ്മാർട്ടായി 13 വില്ലേജ് ഓഫിസുകള്‍കൂടി - EC Online TV

Breaking

Post Top Ad


2020, നവംബർ 5, വ്യാഴാഴ്‌ച

തിരുവനന്തപുരം ജില്ലയില്‍ സ്മാർട്ടായി 13 വില്ലേജ് ഓഫിസുകള്‍കൂടി തിരുവനന്തപുരം ജില്ലയിലെ 13 വില്ലേജ് ഓഫിസുകള്‍കൂടി സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളാകുന്നു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഇവയുടെ നിര്‍മാണോദ്ഘാടനം ഓൺലൈനായി നിര്‍വഹിച്ചു. ചടങ്ങില്‍ റവന്യു മന്ത്രി ശ്രീ. ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ട് ആകുന്നതോടെ റവന്യൂ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും ജനങ്ങള്‍ക്കു ലഭിക്കും.

ഉള്ളൂര്‍, പേട്ട, അയിരൂര്‍, നെടുമങ്ങാട്, കുളത്തൂര്‍, വെള്ളറട, വാമനപുരം, കല്ലറ, ആനാട്, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വര്‍ക്കല, ചെമ്മരുതി വില്ലേജ് ഓഫിസുകളാണ് സ്മാര്‍ട്ട് ഓഫിസുകളായി നവീകരിക്കുന്നത്.

സ്മാര്‍ട്ട് വില്ലേജ് ഓഫിസുകള്‍ യാഥാര്‍ഥ്യമാകുന്നതോടെം എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ മികച്ച കെട്ടിടം, പൊതുജനങ്ങള്‍ക്കായി കുടിവെള്ളം, ഇരിപ്പിടം, ശുചിമുറി, ഇവയെല്ലാം ലഭ്യമാകും. ഇതോടെ വില്ലേജ് ഓഫീസുകള്‍ കൂടുതല്‍ ജന സൗഹൃദമാകും.

Post Top Ad