ആറ്റിങ്ങൽ അമ്പലംമുക്ക് സി.പി.എം വാർഡ് തല കൺവെൻഷൻ മുൻ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു - EC Online TV

Breaking

Post Top Ad


2020, നവംബർ 19, വ്യാഴാഴ്‌ച

ആറ്റിങ്ങൽ അമ്പലംമുക്ക് സി.പി.എം വാർഡ് തല കൺവെൻഷൻ മുൻ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു

 


ആറ്റിങ്ങൽ നഗരസഭ അമ്പലംമുക്ക് 13-ാം വാർഡിലെ സി.പി.എം വാർഡ് തല കൺവെൻഷൻ  ഏരിയ കമ്മിറ്റി അംഗവും മുൻ ചെയർമാനുമായ സഖാവ് എം.പ്രദീപ് ഉദ്ഘാടനം ചെയ്തു.

 ഡോ. ഭാസിരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ എൽ.സി കമ്മിറ്റി അംഗവും വാർഡ് കൺവീനറുമായ റ്റി.ദിലീപ് കുമാർ സ്വാഗതം പറഞ്ഞു. മുൻ വാർഡ് കൗൺസിലർ റ്റി.ആർ കോമളകുമാരി യോഗത്തിന് നന്ദി രേഖപ്പെടുത്തി.  വാർഡിലെ ഇക്കഴിഞ്ഞ 5 വർഷം നടപ്പിലാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ വികസന രേഖ  വിതരണം ചെയ്തു. അമ്പലംമുക്ക് വാർഡിനെ പ്രതിനിധാനം ചെയ്യുന്ന ഇടത്പക്ഷ സ്ഥാനാർത്ഥി കരമേൽ വിജയന് യോഗം ഒന്നടങ്കം പിൻതുണ പ്രഖ്യാപിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വാർഡിൻ്റെ വിവിധ ഭാഗങ്ങളിലായി കുടുംബയോഗം ചേരുമെന്നും വാർഡ് കൺവീനർ അറിയിച്ചു.

Post Top Ad