കെ.എസ്.ഇ.ബി സമര്‍പ്പിച്ച ട്രൂയിംഗ് അപ്പ് പെറ്റീഷനിലുള്ള പൊതുതെളിവെടുപ്പ് ഡിസംബര്‍ 15നും 22നും - EC Online TV

Breaking

Post Top Ad


2020, നവംബർ 13, വെള്ളിയാഴ്‌ച

കെ.എസ്.ഇ.ബി സമര്‍പ്പിച്ച ട്രൂയിംഗ് അപ്പ് പെറ്റീഷനിലുള്ള പൊതുതെളിവെടുപ്പ് ഡിസംബര്‍ 15നും 22നും

 


കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ മുമ്പാകെ കെ.എസ്.ഇ.ബി സമര്‍പ്പിച്ച ട്രൂയിംഗ് അപ്പ് പെറ്റീഷനിലുള്ള പൊതുതെളിവെടുപ്പ്, വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഡിസംബര്‍ 15നും 22നും നടത്തുന്നു . 2017-18, 2018-19 കാലയളവുകളിലെ വരവുചെലവു കണക്കുകള്‍ ട്രൂയിംഗ് അപ്പ് ചെയ്യുന്നതിനുള്ള പരാതികളാണ് കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളത്.


കമ്മീഷന്റെ വെബ്സൈറ്റില്‍ വിശദാംശങ്ങളുണ്ട്. ഇതിന്‍മേലുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തപാല്‍ മാര്‍ഗ്ഗമോ kserc@erckerala.org യിലോ ഡിസംബര്‍ പത്തിനു മുമ്പ് സമർപ്പിക്കാവുന്നതാണ്. തെളിവെടുപ്പില്‍ പങ്കെടുക്കുന്നവർ  ഫോണ്‍ നമ്പര്‍ സഹിതം ഇ-മെയില്‍ മുഖേന കമ്മീഷന്‍ സെക്രട്ടറിയെ അറിയിക്കണം. വീഡിയോ കോണ്‍ഫറന്‍സിനുള്ള സമയക്രമവും ലിങ്കും ഇ-മെയില്‍ മുഖേന അറിയിക്കുന്നതാണ്. 

Post Top Ad