ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പരിശോധന 16 പേർക്ക് കൂടി രോഗം കണ്ടെത്തി. - EC Online TV

Breaking

Post Top Ad


2020, നവംബർ 2, തിങ്കളാഴ്‌ച

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പരിശോധന 16 പേർക്ക് കൂടി രോഗം കണ്ടെത്തി.           ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് പരിശോധനയിൽ 16 പേർക്ക് കൂടി രോഗം കണ്ടെത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു. വക്കത്ത് 28 പേരുടെ ആൻ്റിജൻ പരിശോധനയിൽ 10 പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 59 പേരുടെ ആൻറിജൻ പരിശോധനയിൽ 6 പേർക്കുമാണ് രോഗം കണ്ടെത്തിയത്. വക്കത്തെ 9 പേർക്കും ചിറയിൻകീഴിലെ 3 പേർക്കും

കിഴുവിലത്തെ 2 പേർക്കും മുദാക്കലിലെ ഒരാളിനുമാണ് രോഗം കണ്ടെത്തിയത്. ഡോ. രാമകൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിലാണ് പരിശോധന.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad