ആറ്റിങ്ങൽ നഗരം കോവിഡ് ഭീതിയിൽ ; 16 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 10, ചൊവ്വാഴ്ച

ആറ്റിങ്ങൽ നഗരം കോവിഡ് ഭീതിയിൽ ; 16 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

 


കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പതിനാറ് പേർക്ക് കൂടി ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ കോവിഡ് സ്ഥിരീകരിച്ചു. 

ആറ്റിങ്ങൽ  നഗരസഭ വാർഡ് 19 എം.ജി റോഡിൽ 24 കാരിക്ക് രോഗം സ്ഥിരീകരിച്ചു. കാര്യവട്ടം ഗ്രീൻ ഫീൽഡ് കൊവിഡ് ചികിൽസ കേന്ദ്രത്തിലേക്ക് മാറ്റി. നഗരസഭ വാർഡ് 31 മേലാറ്റിങ്ങലിൽ 75 കാരന് രോഗം സ്ഥിരീകരിച്ചു. ഇയാളെ എസ്.ആർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.  നഗരസഭ വാർഡ് 15 വലിയകുന്ന് 76 കാരന് രോഗം സ്ഥിരീകരിച്ചു.   ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 നഗരസഭ വാർഡ് 4 റ്റി.ബി ജംഗ്ഷനിൽ 37 കാരിക്കും, 38 കാരനും രോഗം സ്ഥിരീകരിച്ചു.  വാർഡ് 29 മാർക്കറ്റ് റോഡിൽ 52 കാരന് കൊവിഡ് ബാധിച്ചു.  വാർഡ് 14 അമ്പലംമുക്കിൽ 35 കാരന് കൊവിഡ് സ്ഥിരീകരിച്ചു. വാർഡ് 14 ചിറ്റാറ്റിൻകര സ്വദേശി 55 കാരന് രോഗം സ്ഥിരീകരിച്ചു. വാർഡ് 5 കരിച്ചയിൽ 73 കാരിക്ക് രോഗം സ്ഥിരീകരിച്ചു.  വാർഡ് 10 ൽ വേലാംകോണം സ്വദ്ദേശി 33 കാരിക്ക് രോഗം സ്ഥിരീകരിച്ചു.  വാർഡ് 25 ൽ വേളാർക്കുടി സ്വദേശി 33 കാരിക്ക് രോഗം ബാധിച്ചു.   വാർഡ് 7 അവനവഞ്ചേരി സ്വദേശി 8 വയസ്സ്കാരിക്ക് കൊവിഡ് ബാധിച്ചു.  വാർഡ് 20 രാമച്ചംവിളയിൽ 74 കാരിക്ക് രോഗം ബാധിച്ചു.   വാർഡ് 20 രാമച്ചംവിളയിൽ 40 കാരനും, 84 കാരനും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരെ  ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.


Post Top Ad