ഡിസംബര്‍ 17 മുതല്‍ അധ്യാപകരോട് സ്‌കൂളിലെത്താന്‍ സർക്കാർ നിർദ്ദേശം - EC Online TV

Breaking

Post Top Ad


2020, നവംബർ 25, ബുധനാഴ്‌ച

ഡിസംബര്‍ 17 മുതല്‍ അധ്യാപകരോട് സ്‌കൂളിലെത്താന്‍ സർക്കാർ നിർദ്ദേശം

 


സംസ്ഥാനത്ത് ഡിസംബര്‍ 17 മുതല്‍ അധ്യാപകരോട് സ്‌കൂളിലെത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. 10,12 ക്ലാസിലെ അധ്യാപകർ  ഒരു ദിവസം അമ്പത് ശതമാനം പേര്‍ എന്ന രീതിയില്‍ ഓരോ ദിവസവും ഇടവിട്ടാണ് സ്കൂളിൽ ഹാജരാകേണ്ടത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രാക്ടിക്കല്‍ ക്ലാസുകളും ഡിജിറ്റല്‍ പഠനത്തെ അടിസ്ഥാനമാക്കിയുള്ള റിവിഷന്‍ ക്ലാസുകള്‍ക്കും തയ്യാറെടുപ്പുകള്‍ വേണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഡിസംബര്‍ 17 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതുവരെ നടന്ന ഡിജിറ്റല്‍ ക്ലാസുകള്‍ പത്താം ക്ലാസിന് ജനുവരി 15ന് മുന്‍പും പന്ത്രണ്ടാം ക്ലാസിന് ജനുവരി 30ന് മുന്‍പും പൂർത്തിയായതിനു  ശേഷം റിവിഷന്‍ ക്ലാസുകളും പ്രാക്ടിക്കല്‍ ക്ലാസുകളും നടത്തും. ഇത് സ്‌കൂളുകളില്‍ വെച്ചാകും നടത്തുക. 10,12 ക്ലാസുകളിലെ പൊതുപരീക്ഷകള്‍ നടത്താനുള്ള ക്രമീകരണങ്ങളുടെ  ഭാഗമായാണ് അധ്യാപകരോട് സ്കൂളുകളിലെത്താന്‍ പറഞ്ഞത്.


Post Top Ad