കിഴുവിലം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 20 പേർക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പറയത്തുകോണം യു. പി. എസിൽ നടന്ന ആന്റിജൻ പരിശോധനയിൽ 75 പേർ പങ്കെടുക്കുകയും അതിൽ 20 പേർക്ക് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. കൂടാതെ കോവിഡ് ഫോളോഅപ്പ് ടെസ്റ്റ് നടത്തിയതിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കിഴുവിലം ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി വിവിധ പ്രദേശങ്ങളിൽ നടത്തിയ ടെസ്റ്റുകളിൽ 33 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും, 37 പേർ രോഗ മുക്തരാവുകയും ചെയ്തു. ഇന്നലെ നടന്ന ആന്റിജൻ പരിശോധനയ്ക്ക് കിഴുവിലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എസ് ശ്രീകണ്ഠൻ, എച്ച്.ഐ പ്രമോദ്, ജെ എച്ച് ഐ മാരായ ബിജു രാജൻ, ഹരീഷ്, പാലിയേറ്റീവ് സിസ്റ്റർ രേണു രവീന്ദ്രൻ, ആരോഗ്യ പ്രവർത്തകൻ സിയാദ്, ഡി.എം.ഒ ഓഫീസിലെ ഡോക്ടർ തുടങ്ങിയവർ നേതൃത്വം നൽകി.
കിഴുവിലം ഗ്രാമപഞ്ചായത്തിൽ നാളിതുവരെ 353 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിൽ 7 പേർ മരണപ്പെടുകയും, 270 പേർ രോഗ മുക്തരാവുകയും ചെയ്തു. 76 പേർ വിവിധ സ്ഥലങ്ങളിൽ ചികിത്സയിൽ കഴിഞ്ഞു വരുകയാണ്. കൈവെടിയാത്ത ജാഗ്രത തുടരണം