കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ കർഷകദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ 2020 നവം: 26 ന് നടത്തുന്ന ദേശീയ പൊതു പണിമുടക്ക് വിജയിപ്പിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ആറ്റിങ്ങൽഏര്യാ കൺവെൻഷൻ ആവശ്യപ്പെട്ടു. പണിമുടക്കിനോടനുബന്ധിച്ച് നവം: 20 നകം മേഖലാ കൺവെൻഷനുകളും യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികളുടെജനറൽ ബോഡികളുംചേരും.നവം: 9, 10 തീയതികളിൽ തൊഴിൽ മേലധികാരികൾക്ക്പണിമുടക്ക് നോട്ടീസുകളും നവം: 21 ന് തൊഴിൽ കേന്ദ്രങ്ങളിലും സ്ഥാപനങ്ങൾക്ക് മുന്നിലും പ്രതിഷേധ സമരങ്ങളും 22 മുതൽ 25 വരെ വ്യവസായ കേന്ദ്രങ്ങളിലും തൊഴിൽ ശാലകൾക്ക് മുന്നിലും ചെറു പ്രകടനങ്ങളും 25 ന് വൈകിട്ട് എല്ലാ മേഖലയിലും പന്തം കൊളുത്തി പ്രകടനവും നടത്തും.26 ന് പണിമുടക്ക് ദിവസം ആറ്റിങ്ങലിൽ കോവിഡ് മാനദണ്ഡങ്ങൾപാലിച്ച് ചെറു പ്രകടനങ്ങളും നടത്തും. സി ഐ റ്റി യു ജില്ലാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണമ്പൂർ ഗോപകുമാർ (എഐറ്റിയുസി) അദ്ധ്യക്ഷനായി.
ഇല്യാസ് (ഐ എൻ റ്റി യു സി) സംസാരിച്ചു. സിഐറ്റിയു ജില്ലാ കമ്മറ്റിയംഗംവി.വിജയകുമാർ സ്വാഗതവും ഏര്യാ കമ്മറ്റിയംഗം ആർ.പി അജി നന്ദിയും പറഞ്ഞു.