നവംബർ 26 ലെ ദേശീയ പണിമുടക്കിൽ ബാങ്ക് ജീവനക്കാരും പങ്കെടുക്കുന്നു. പൊതുമേഖല ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, പുതുതലമുറ ബാങ്കുകൾ, സഹകരണ- ഗ്രാമീണ ബാങ്കുകൾ എന്നിവടങ്ങളിലെ ജീവനക്കാർ പണിമുടക്കും. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി), എഐബിഇഎ, എഐബിഇഒ എന്നീ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.
ഗ്രാമീണ ബാങ്കിങ് മേഖലകളിലെ യുണൈറ്റഡ് ഫോറം ഓഫ് റീജിയണൽ റൂറൽ ബാങ്ക് എപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാരും ഓഫിസർമാരും പണിമുടക്കിൽ പങ്കെടുക്കും. റിസർവ് ബാങ്കിൽ എഐആർബിഇഎ, എഐആർബിഡബ്ല്യു, ആർബിഇഎ എന്നീ സംഘടനകളും പണിമുടക്ക് പ്രഖ്യാപിച്ചു.