പ്ലസ് വൺ വേക്കന്‍സി സീറ്റുകളിൽ പ്രവേശനം ; 27 വരെ അപേക്ഷിക്കാം - EC Online TV

Breaking

Post Top Ad


2020, നവംബർ 25, ബുധനാഴ്‌ച

പ്ലസ് വൺ വേക്കന്‍സി സീറ്റുകളിൽ പ്രവേശനം ; 27 വരെ അപേക്ഷിക്കാം

 


ഹയർ സെക്കണ്ടറി പ്ലസ് ഒൺ സീറ്റുകളിൽ  വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിയില്‍ ആവശ്യമെങ്കില്‍ പ്രവേശനം നേടുന്നതിന് ഇന്ന് (നവംബര്‍ 25) മുതല്‍ 27ന് വൈകിട്ട് നാല് മണിവരെ അപേക്ഷ നൽകാവുന്നതാണ്. നിലവില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും  വിവിധ ക്വാട്ടകളില്‍ പ്രവേശനം നേടിയശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്കും അലോട്ട്‌മെന്റ് ലഭിച്ചിട്ട് നോണ്‍ജോയിനിങ്ങ് ആയവര്‍ക്കും അപേക്ഷിക്കാനാവില്ല.


നിലവിലുള്ള  ഒഴിവുകൾ അഡ്മിഷന്‍  വെബ്‌സൈറ്റായ www.hscap.kerala.gov.in ല്‍ 25ന് രാവിലെ ഒന്‍പതിന് പ്രസിദ്ധീകരിച്ചു. ഈ ഒഴിവില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷിക്കേണ്ടതാണ്. അപേക്ഷയില്‍ പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സികള്‍ക്കനുസൃതമായി എത്ര സ്‌കൂള്‍/കോഴ്‌സുകള്‍ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താൻ കഴിയും. വിശദമായ നിര്‍ദേശങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.


Post Top Ad