അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടത് 2,76,56,579 വോട്ടർമാർ - EC Online TV

Breaking

Post Top Ad


2020, നവംബർ 13, വെള്ളിയാഴ്‌ച

അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടത് 2,76,56,579 വോട്ടർമാർതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള  അന്തിമ വോട്ടർപട്ടികയിൽ 2,76,56,579  വോട്ടർമാർ. 1,44,83,668 പേർ സ്ത്രീകളും 1,31,72,629 പേർ പുരുഷൻമാരും 282 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്.

ഏറ്റവും കൂടുതൽ വോട്ടർമാർ  മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്. മലപ്പുറത്ത് 33,54,658 വോട്ടർമാരിൽ 17,25,455 പേർ സ്ത്രീകളും 16,29,154 പേർ പുരുഷൻമാരും 49 ട്രാൻസ്‌ജെൻഡേഴ്‌സുമാണ്.  വയനാട്ടിലെ 6,25,453 വോട്ടർമാരിൽ 3,19,534 പേർ സ്ത്രീകളും 3,05,913 പേർ പുരുഷൻമാരും 6 ട്രാൻസ്‌ജെൻഡേഴ്‌സുമാണ്.

Post Top Ad