സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷയ്ക്ക് ഡിസംബര്‍ 3 വരെ അപേക്ഷിക്കാം - EC Online TV

Breaking

Post Top Ad


2020, നവംബർ 18, ബുധനാഴ്‌ച

സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷയ്ക്ക് ഡിസംബര്‍ 3 വരെ അപേക്ഷിക്കാം

 


സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി ഡിസംബര്‍ മൂന്നുവരെ  നീട്ടി. നേരത്തെയിത് ഒക്ടോബര്‍ 20 വരെയായിരുന്നു. aissee.nta.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ച് പരീക്ഷ ഫീസ് അടക്കാവുന്നതാണ്. ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷാര്‍ഥിയുടെ പ്രായം 2021 മാര്‍ച്ച് 31-ന് 10-നും 12-നും ഇടയ്ക്കായിരിക്കണം (ജനനം, 1.4.2009-നും 31.3.2011-നും ഇടയ്ക്ക്). 


ഒമ്പതാംക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാർഥികൾ സ്കൂൾ  പ്രവേശനസമയത്ത് അംഗീകൃത സ്‌കൂളില്‍നിന്നും എട്ടാംക്ലാസ് ജയിച്ചിരിക്കണം. അപേക്ഷകര്‍ 1.4.2006-നും 31.3.2008-നും ഇടയ്ക്ക് ജനിച്ചവരായിരിക്കണം (പ്രായം 13-നും 15-നും ഇടയ്ക്ക്). രാജ്യത്തെ 33 സൈനിക് സ്കൂളിലേക്കും  പ്രവേശന പരീക്ഷ ജനുവരി പത്തിന് നടക്കും. എറണാകുളം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. 

Post Top Ad