ഓൺലൈൻ തട്ടിപ്പ് ; തിരുവനന്തപുരം സ്വദേശിക്ക് 3.22 ലക്ഷം രൂപ നഷ്ടപ്പെട്ടു - EC Online TV

Breaking

Post Top Ad


2020, നവംബർ 13, വെള്ളിയാഴ്‌ച

ഓൺലൈൻ തട്ടിപ്പ് ; തിരുവനന്തപുരം സ്വദേശിക്ക് 3.22 ലക്ഷം രൂപ നഷ്ടപ്പെട്ടു

 


ഓൺലൈൻ വഴി ലാപ്ടോപ് ബുക്ക് ചെയ്ത തിരുവനന്തപുരം സ്വദേശിക്ക്  3.22 ലക്ഷം രൂപ നഷ്ടപ്പെട്ടു. അമേരിക്കയിൽ നിന്ന് കൊറിയർ വഴി  ലാപ്ടോപ് വരുത്തുന്നതിനായി ലാപ്ടോപ്പിന്റെ വിലയായി  3,22,000 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. കമ്പനി വാട്‌സ് ആപ്പ് മുഖാന്തരം അയച്ചുനല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് കഴിഞ്ഞ മാസം 26 നാണ് ഇദ്ദേഹം പണം അയച്ചത്. എന്നാൽ പണം നിക്ഷേപിച്ചശേഷം യുവാവിനെ ലാപ്‌ടോപ്പ് നല്‍കാതെ കബളിപ്പിക്കുകയായിരുന്നു.


 ലാപ്‌ടോപ്പിന്റെ വില അയച്ചശേഷവും കൂടുതല്‍ തുക ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സംശയംതോന്നിയ യുവാവ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലിസ് സ്‌റ്റേഷനെ സമീപിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഒട്ടേറെ ഐടി പ്രഫെഷനലുകൾ ഇപ്രകാരം കബളിപ്പിക്കപ്പെട്ടതായി വ്യക്തമായി. തിരുവനന്തപുരം ജില്ലയിൽ മാത്രം പലരിൽ നിന്നും  ലക്ഷങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഓൺലൈൻ തട്ടിപ്പുകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ മീഡിയ വഴി പണം കൈമാറുന്നവർ വിശ്വാസ്യത മനസിലാക്കി മാത്രം പണമിടപാടുകൾ നടത്തണമെന്ന് സിറ്റി സൈബർ ക്രൈം പോലീസ് എ സി പി ടി. ശ്യാംലാൽ അറിയിച്ചു. 

Post Top Ad