ആറ്റിങ്ങൽ നഗരത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 394 കൊവിഡ് കേസും 6 കൊവിഡ് മരണവും - EC Online TV

Breaking

Post Top Ad


2020, നവംബർ 6, വെള്ളിയാഴ്‌ച

ആറ്റിങ്ങൽ നഗരത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 394 കൊവിഡ് കേസും 6 കൊവിഡ് മരണവും

 ആറ്റിങ്ങൽ: നഗരത്തിൽ ഇതുവരെ 394 പേരാണ് രോഗബാധിതരായത്. ഇതിൽ 300 പേരും രോഗമുക്തരായി. ഹോം ഐസൊലേഷനിൽ 69 പേരും, വിവിധ ഹോസ്പിറ്റലുകളിലും സി.എഫ്.എൽ.റ്റി.സി കളിലുമായി 25 പേർ ചികിൽസയിലാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 6 മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.      രോഗികളുടെ വർദ്ധനവ് നീയന്ത്രിക്കുന്നതിൽ നഗരസഭയും ആരോഗ്യ വിഭാഗവും കർശനമായ നടപടികളാണ് സ്വീകരിച്ചിരുന്നത്. അത് ഫലം കാണുന്നു എന്ന് തന്നെ പറയാം വരും ദിവസങ്ങളിൽ  ഈ പ്രതിസന്ധിയെ തരണം ചെയ്ത് ജനങ്ങൾ പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടതായുണ്ട്. അതിനാൽ അതീവ ജാഗ്രത പാലിക്കണം. കൊവിഡ് പ്രതിരോധ സംവിധാനങ്ങളായ മാസ്ക്, ഗ്ലൗസ്, സാനിട്ടേസർ, സാമൂഹിക അകലം എന്നിവ കർശനമായി പാലിക്കണം. എത് ഘട്ടത്തിലാണെങ്കിലും നഗരസഭ ആരോഗ്യ വിഭാഗം പ്രവർത്തന സജ്ജമാണെന്നും ചെയർമാൻ എം.പ്രദീപ് പറഞ്ഞു

Post Top Ad