ആറ്റിങ്ങൽ കഴിഞ്ഞ 4 ദിവസങ്ങളിലായി 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 3, ചൊവ്വാഴ്ച

ആറ്റിങ്ങൽ കഴിഞ്ഞ 4 ദിവസങ്ങളിലായി 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ആറ്റിങ്ങൽ നഗരസഭ വാർഡ് 12 കോസ്മോ ഗാർഡനിൽ 42 കാരനും, 73 കാരനും 64 കാരിക്കും രോഗം സ്ഥിരീകരിച്ചു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.


       നഗരസഭ വാർഡ് 1 ആലംകോട് സ്വദേശികളായ 55 കാരനു 32 കാരനും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.


       നഗരസഭ വാർഡ് 7 ഗ്രാമത്തുംമുക്ക് സ്വദേശി 24 കാരന് രോഗം സ്ഥിരീകരിച്ചു. ഇയാളെ വട്ടിയൂർകാവ് സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റി.


      നഗരസഭ വാർഡ് 13 അവനവഞ്ചേരി സ്വദേശി 27 കാരന് രോഗം സ്ഥിരീകരിച്ചു. ഇയാളെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.


       നഗരസഭ വാർഡ് 21 കൊടുമൺ സ്വദേശി 21കാരിക്ക് രോഗം സ്ഥിരീകരിച്ചു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.


      നഗരസഭ വാർഡ് 15 വലിയകുന്ന് സ്വദേശി 24 കാരന് രോഗം സ്ഥിരീകരിച്ചു. ഇയാളെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.


       നഗരസഭ വാർഡ് 27 കുന്നുവാരം സ്വദേശി 56 കാരന് രോഗം സ്ഥിരീകരിച്ചു. ഇയാളെ വക്കം സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റി.


       നഗരസഭ വാർഡ് 18 ൽ 12 കാരന് രോഗബാധിച്ചു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. വാർഡ് 18 ൽ എം.ജി. റോഡിൽ 38 കാരിക്ക് രോഗം സ്ഥിരീകരിച്ചു. ഇവരെ വക്കം സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റി.


       നഗരസഭ വാർഡ് 16 വലിയ കുന്ന് സ്വദേശി 54 കാരിക്ക് രോഗം സ്ഥിരീകരിച്ചു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.


       നഗരസഭ വാർഡ് 12 കോസ്മോ ഗാർഡനിൽ 9 കാരൻ, 7 വയസ്കാരി, 3 വയസ്കാരി എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.


നഗരസഭയും വലിയകുന്ന് താലൂക്ക് ആശുപത്രിയും സംയുക്തമായി ആരോഗ്യ മേഖലയിൽ ബാധിച്ച കൊവിഡ് പ്രതിസന്ധിയിൽ വിട്ട് വീഴ്ച്ചയില്ലാത്ത നിരന്തര ഇടപെടലിന്റെ ഭാഗമായാണ് രോഗികളുടെ എണ്ണവും മരണനിരക്കും നീയന്ത്രിക്കാനായത്. തുടർന്നും ഈ മേഖലയിലെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് നഗരവാസികളുടെ സഹകരണം അനിവാര്യമാണെന്ന് നഗരസഭ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad