കേരളത്തിൽ ഇന്ന് 4138 പേർക്ക് കോവിഡ്, പരിശോധിച്ചത് 33,345 സാംപിളുകൾ മാത്രം - EC Online TV

Breaking

Post Top Ad


2020, നവംബർ 2, തിങ്കളാഴ്‌ച

കേരളത്തിൽ ഇന്ന് 4138 പേർക്ക് കോവിഡ്, പരിശോധിച്ചത് 33,345 സാംപിളുകൾ മാത്രം

 


സംസ്ഥാനത്ത് തിങ്കളാഴ്ച 4138 പേർക്ക് കോവി‍ഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  21 മരണമാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.


പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്


കോഴിക്കോട് 576

എറണാകുളം 518

ആലപ്പുഴ 498

മലപ്പുറം 467

തൃശൂര്‍ 433

തിരുവനന്തപുരം 361

കൊല്ലം 350

പാലക്കാട് 286

കോട്ടയം 246

കണ്ണൂര്‍ 195

ഇടുക്കി 60

കാസര്‍കോട് 58

വയനാട് 46

പത്തനംതിട്ട 44


നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്


തിരുവനന്തപുരം 507

കൊല്ലം 553

പത്തനംതിട്ട 228

ആലപ്പുഴ 793

കോട്ടയം 334

ഇടുക്കി 78

എറണാകുളം 1093

തൃശൂര്‍ 967

പാലക്കാട് 463

മലപ്പുറം 945

കോഴിക്കോട് 839

വയനാട് 72

കണ്ണൂര്‍ 93

കാസര്‍കോട് 143


47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, എറണാകുളം, കോഴിക്കോട് 8 വീതം, തിരുവനന്തപുരം 7, തൃശൂര്‍ 5, പത്തനംതിട്ട 4, കൊല്ലം 3, കാസര്‍കോടട് 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,93,221 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,71,744 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 21,477 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2437 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


കഴിഞ്ഞ 24 മണിക്കൂറിനിടെ 33,345 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിള്‍, എയര്‍പോര്‍ട്ട് സര്‍വൈലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 47,28,404 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad