ആറ്റിങ്ങൽ: നഗരസഭയും വലിയകുന്ന് താലൂക്കാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച 10-ാം സെന്റിനിയൽ സർവ്വെ ക്യാമ്പിലാണ് വിവിധ വാർഡുകളിലുള്ള 5 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
നഗരസഭ വാർഡ് 30 ക്ലബ് റോഡിൽ 38 കാരിക്കും 8 വയസ്കാരനും രോഗം സ്ഥിരീകരിച്ചു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
നഗരസഭ വാർഡ് 27 കുഴിമുക്കിൽ 60 കാരന് രോഗം സ്ഥിരീകരിച്ചു. ഇയാളെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
നഗരസഭ വാർഡ് 23 കണ്ണങ്കരക്കോണത്ത് 27 കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളെ ഹോം ഐസൊലേഷനിലേക്ക് മാറ്റി.
നഗരസഭ വാർഡ് 11 ൽ 65 കാരന് രോഗം സ്ഥിരീകരിച്ചു. ഇയാളെ റൂം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ രണ്ടാഴ്ചകളിൽ സംഘടിപ്പിച്ച പരിശോധന ക്യാമ്പിൽ രോഗികളെ കണ്ടെത്താനായിരുന്നില്ല. എന്നാൽ തികച്ചും വിപരീത ഫലമാണ് ഇന്ന് സംഘടിപ്പിച്ച ക്യാമ്പിൽ ഉണ്ടായത്. അതിനാൽ രോഗ തീവ്രതയുടെ സാധ്യത നിലനിൽക്കുന്നു. നഗരവാസികൾ അതിവ ജാഗ്രത തുടരണമെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു.
നഗരസഭ വാർഡ് 25 ഹരിശ്രീ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിശോധ ക്യാമ്പിൽ 34 പേരെയാണ് ആകെ പരിശോധിച്ചത്. ജെ.എച്ച്.ഐ മഞ്ചു, അഭിനന്ദ്, ഡോ. ചന്ദു, ലാബ് ടെക്നീഷ്യൻ ധന്യ, ജെ.പി.എച്ച്.എൻ ബിന്ദു, ആശാവർക്കർമാർ തുടങ്ങിയവർ സർവ്വെക്ക് നേതൃത്വം നൽകി.