മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ ; ആവർത്തിച്ചാൽ നിയമ നടപടിയും - EC Online TV

Breaking

Post Top Ad


2020, നവംബർ 14, ശനിയാഴ്‌ച

മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ ; ആവർത്തിച്ചാൽ നിയമ നടപടിയും


കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക്  ചുമത്തിയിരിക്കുന്ന പിഴത്തുക കുത്തനെ ഉയർത്തി പകർച്ചാവ്യാധി നിയന്ത്രണ ഓർഡിനൻസ് സർക്കാർ ഭേദഗതി ചെയ്തു. മാസ്‌ക് ധരിക്കാത്തവർക്കും നിരത്തിൽ തുപ്പുന്നവർക്കുമുള്ള  പിഴ 200  രൂപയിൽ നിന്ന്  500 രൂപയാക്കി. ആവർത്തിച്ചാൽ നിയമ നടപടി സ്വീകരിക്കും.  വിവാഹച്ചടങ്ങളിലെ നിയമ ലംഘനത്തിന് പിഴത്തുക ആയിരത്തിൽ നിന്ന് അയ്യായിരം രൂപയാക്കി. 


ജനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ വളരെ ലാഘവത്തോടെയാണ് കാണുന്നത്.  പ്രതിദിന രോഗ ബാധിതരുടെ എണ്ണം കുറയുന്നുവെന്ന ധാരണയിലാണ്  സംസ്ഥാനത്ത് കൊവിഡ് നിയമ ലംഘനം വ്യാപകമായതെന്നാണ് സർക്കാരിന്റെ  വിലയിരുത്തൽ.  തദ്ദേശ തെരഞ്ഞെടുപ്പ് തീയതി അടുക്കുന്ന സാഹചര്യത്തിൽ  രോഗ വ്യാപനം തടയുന്നതിനാണ്  സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കിയത്. പിഴത്തുക കുത്തനെ ഉയർത്തുന്നതിലൂടെ നിയമ ലംഘനങ്ങൾ കുറയുമെന്നും  മാർഗ നിർദേശങ്ങൾ കൃത്യമായി  പാലിക്കപ്പെടുമെന്നും സർക്കാർ കണക്കു കൂട്ടുന്നു. മാസ്‌ക്കോ മുഖാവരണമോ ധരിക്കാതെ പുറത്തിറങ്ങിയാൽ 500 രൂപയാണ് പുതുക്കിയ പിഴ. പൊതു നിരത്തിൽ തുപ്പിയാലും 500 രൂപ വിവാഹച്ചടങ്ങിൽ 50ൽ കൂടുതൽ ആളുകൾ കൂടിയാൽ 5000 രൂപ പിഴ ഈടാക്കും. ആയിരത്തിൽ നിന്നാണ് പിഴത്തുക അയ്യാരത്തിലേയ്ക്കുയർത്തിയത്.മരണച്ചടങ്ങുകളിലെ നിയമ ലംഘത്തിന് പിഴ 2000 രൂപയായും പൊതു ചടങ്ങുകളിൽ 3000 രൂപയായും വർധിപ്പിച്ചു. കടകളുടെ മുൻപിൽ സാമൂഹിക അകലം ഉറപ്പാക്കിയില്ലെങ്കിൽ 3000 രൂപയും നിയന്ത്രിത മേഖലകളിൽ കടകളോ ഓഫീസോ തുറന്നാൽ 2000 രൂപയുമാണ് പിഴ. ആൾക്കൂട്ട നിയന്ത്രണം ലംഘിച്ചാൽ 5000, ക്വാറന്റീൻ ലംഘനത്തിന് 2000, ലോക്ക് ഡൗൺ ലംഘനത്തിനും കണ്ടയിന്മെന്റ് സോണുകളിൽ നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്താലും 500 രൂപ പിഴ ഈടാക്കും.  

Post Top Ad