ചോറ്റാനിക്കര അമ്മക്ക് കാണിക്കയായി 526 കോടി രൂപയുടെ വികസന പദ്ധതികൾ ; ഔദ്യോഗിക പ്രഖ്യാപനവുമായി ഭക്തൻ - EC Online TV

Breaking

Post Top Ad


2020, നവംബർ 17, ചൊവ്വാഴ്ച

ചോറ്റാനിക്കര അമ്മക്ക് കാണിക്കയായി 526 കോടി രൂപയുടെ വികസന പദ്ധതികൾ ; ഔദ്യോഗിക പ്രഖ്യാപനവുമായി ഭക്തൻ

 


ചോറ്റാനിക്കര ക്ഷേത്രത്തെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായി മാറ്റുന്നതിനായി 526 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ച്  വ്യവസായി. കർണാടക സ്വദേശിയാണ്  ഗണശ്രാവണൻ. ദേവിക്കായി 526 കോടി രൂപയുടെ ക്ഷേത്ര നഗരി നിർമിക്കുമെന്ന് വ്യവസായിയായ ഗണശ്രാവണൻ നേരത്തെ അറിയിച്ചിരുന്നു. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനാണ് അദ്ദേഹം വീണ്ടും കേരളത്തിലെത്തിയത്.

വ്യവസായം തകർന്ന് ആത്മഹത്യയുടെ വക്കിൽ നിന്ന ഗണശ്രാവണൻ ചോറ്റാനിക്കര ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചതോടെയാണ് ജീവിതത്തിൽ ഉയർച്ചകളുണ്ടായതെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.  ചോറ്റാനിക്കരയിൽ 500 രോഗികളെ കിടത്തി ചികിത്സിക്കാവുന്ന തരത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ആശുപത്രി നിർമിക്കുമെന്നും ഗണശ്രാവണൻ പറഞ്ഞു. ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ കേരള വാസ്തുകലാ മാതൃകയിലായിരിക്കും. മ്യൂറൽ പെയിന്റിങ്ങുകൾ അടങ്ങുന്ന നവരാത്രി മണ്ഡപം പണിയും. ഗണശ്രാവണന്റെ ബിസിനസ് സ്ഥാപനമായ സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസിൻറെ മേൽനോട്ടത്തിൽ 5 വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ദേവസ്വം ബോർഡ് അനുമതി ലഭിച്ചാലുടൻ നിർമാണം ആരംഭിക്കും.


Post Top Ad