അമിതവേഗതയിൽ വന്ന ബൈക്കിടിച്ച് 7 വയസ്സുകാരി മരിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 11, ബുധനാഴ്‌ച

അമിതവേഗതയിൽ വന്ന ബൈക്കിടിച്ച് 7 വയസ്സുകാരി മരിച്ചു

 


അമിതവേഗതയിൽ വന്ന ബൈക്കിടിച്ച് 7 വയസ്സുകാരി മരിച്ചു. അഞ്ചുതെങ്ങ് മുഖ്യസ്ഥൻ പറമ്പിൽ ജ്യോതിയുടെ മകൾ ഹനീഷ(7) യാണ് മരിച്ചത്. ഇന്നലെ രാവിലെ പൂത്തുറ നെടുന്തോപ്പ് ഭാഗത്ത് വച്ചാണ്  അപകടം നടന്നത്. റോഡിന്റെ വശത്തായിട്ട് നിന്ന കുട്ടിയെ മുതലപ്പൊഴി ഭാഗത്ത് നിന്ന് അമിതവേഗതയിൽ വന്ന ബുള്ളറ്റ് ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്കു ഗുരുതര പരിക്കേറ്റ കുട്ടിയെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ട് പോയി. വൈകുന്നേരം മൂന്നു മണിയോടെ മെഡിക്കൽ കോളേജിൽ വച്ച് ഹനീഷ മരിച്ചു. അഞ്ചുതെങ്ങ് പോലീസ് സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. 

Post Top Ad