കോവിഡ് വാക്സിൻ രണ്ടാംഘട്ട പരീക്ഷണഫലം 99 ശതമാനം വിജയം - EC Online TV

Breaking

Post Top Ad


2020, നവംബർ 20, വെള്ളിയാഴ്‌ച

കോവിഡ് വാക്സിൻ രണ്ടാംഘട്ട പരീക്ഷണഫലം 99 ശതമാനം വിജയം


 ഓക്സ്ഫഡ് സർവകലാശാല വികസിപ്പിക്കുന്ന കോവിഡ് വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണഫലം മുതിർന്നവരിൽ 99 ശതമാനം വിജയം . 60 വയസിനു മുകളിലുള്ളവരിൽ നടത്തിയ പരീക്ഷണതിന്റെ വിശദമായ ഫലം ശാസ്ത്ര പ്രസിദ്ധീകരണമായ ലാൻസെറ്റിലൂടെ പുറത്തുവിട്ടു. 60 വയസിനും 70 വയസ്സിനു മുകളിലുള്ള 560 പേരിലാണ് വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണം നടത്തി വിജയിച്ചത്. 

 

വൈറസിനെ ചെറുത്തുനിൽക്കാനുള്ള ആന്റി ബോഡികൾക്കൊപ്പം രോഗപ്രതിരോധശേഷി കൂടുതൽകാലം നിലനിർത്തുന്ന ടി കോശങ്ങളും ഉയർന്ന  അളവിൽ വാക്സിൻ കുത്തിവച്ചവരിൽ കണ്ടെത്തുകയും ചെയ്തു. 60 വയസിൽ താഴെയുള്ളവരിലെ രണ്ടാം ഘട്ടപരീക്ഷണവും വലിയ വിജയമാണെന്നായിരുന്നു വിലയിരുത്തൽ. 60 വയസിൽ താഴെയുള്ളവരിലെ  അവസാനഘട്ട പരീക്ഷണ ഫലം ആഴ്ചകൾക്കുള്ളിൽ പുറത്തുവരുമെന്നാണ് റിപ്പോർട്ട്. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഈ വാക്സിൻ   ഇന്ത്യയിൽ പരീക്ഷിക്കുന്നത്. വാക്സിൻ പരീക്ഷണം വിജയിച്ചാൽ അടുത്ത വർഷം ആദ്യത്തോടെ കോവിഡ് വാക്സിൻ  ഇന്ത്യൻ വിപണിയിലെത്തിക്കാൻ കഴിയും.

Post Top Ad