ചെയർമാൻസ് ഫണ്ടിലൂടെ ആറ്റിങ്ങൽ പട്ടണത്തിലെ വൃക്ക രോഗികൾക്കായുള്ള 'സാന്ത്വനം' പെൻഷൻ പദ്ധതിക്ക് തുടക്കം കുറിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 1, ഞായറാഴ്‌ച

ചെയർമാൻസ് ഫണ്ടിലൂടെ ആറ്റിങ്ങൽ പട്ടണത്തിലെ വൃക്ക രോഗികൾക്കായുള്ള 'സാന്ത്വനം' പെൻഷൻ പദ്ധതിക്ക് തുടക്കം കുറിച്ചു
ആറ്റിങ്ങൽ: നഗരത്തിലെ വൃക്കരോഗികൾക്കായി ചെയർമാൻസ് ഫണ്ടിലൂടെ നഗരസഭ നടപ്പിലാക്കുന്ന 'സാന്ത്വനം' പെൻഷൻ പദ്ധതിക്കാണ് തുടക്കമായത്. ഇതിന് വേണ്ടി 5 മാസം മുമ്പ് ചെയർമാൻസ് ഫണ്ട് രൂപീകരിച്ചിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനത്തിൽ നീക്കിയിരിപ്പ് തുകയായ 1,57000 രൂപയിലാണ് ആദ്യമായി ചെയർമാൻസ് ഫണ്ട് എന്ന ആശയം നഗരസഭ നടപ്പിലാക്കിയത്. ഇതിൽ 1 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തിരുന്നു. നഗരത്തിൽ അർഹരായ വൃക്ക രോഗികളായിട്ടുള്ളവർക്ക് പ്രതിമാസം 500 രൂപയാണ് പെൻഷൻ ഇനത്തിൽ നൽകുന്നത്. കൂടാതെ പട്ടണത്തിൽ അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയരവുന്ന നിർധനരായ രോഗികൾക്ക് ചികിൽസ ചിലവിലേക്ക് 5000 രൂപയും, അവയവ ദാതാവിന് 2000 രൂപയുമാണ് സാന്ത്വനം പദ്ധതിയിലൂടെ നഗരസഭ നൽകുന്നത്. അർഹരായ ഗുണഭോക്താക്കൾക്ക് പെൻഷൻ തുക കൈമാറിക്കൊണ്ട് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ചെയർമാൻ എം.പ്രദീപ് നിർവ്വഹിച്ചു. കൂടാതെ സാന്ത്വനം പദ്ധതിയിലേക്ക് ആദ്യ സംഭാവനയായ 5000 രൂപയുടെ ചെക്ക് റിട്ട. എഞ്ചിനീയർ രവീന്ദ്രൻ നായരിൽ നിന്നും ചെയർമാൻ ഏറ്റുവാങ്ങി. നഗരവാസികൾ ആയിട്ടുള്ളവർക്ക് മാത്രമെ പെൻഷനും, അവയവമാറ്റ ശസ്ത്രക്രിയക്കും പദ്ധതിയിലൂടെ ധനസഹായം ലഭിക്കു. അവയദാതാവിന് തുക ലഭിക്കുന്നതിന് ഇത്തരം മാനദണ്ഡങ്ങൾ ബാധകമല്ല.


      നഗരപാലിക നീയമാവലിയിൽ ജീവകാരുണ്യ, സന്നദ്ധ പ്രവർത്തനങ്ങൾക്കായി ചെയർമാൻസ് ഫണ്ട് രൂപീകരണത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന നഗരസഭ കൂടിയാണ് ആറ്റിങ്ങൽ. വൃക്കരോഗികൾക്ക് വേണ്ടി വലിയകുന്ന് താലൂക്കാശുപത്രിയിൽ നഗരസഭ നടപ്പിലാക്കിയ ഡയാലിസിസ് യൂണിറ്റിന്റെ സേവനം 24 രോഗികൾക്കാണ് ആശ്വാസം പകരുന്നത്. സംസ്ഥാനത്ത് തന്നെ ആദ്യമായി ഒട്ടേറെ മാതൃക പദ്ധതികൾ വിജയകരമായി നടപ്പിലാക്കാൻ ആറ്റിങ്ങൽ നഗരസഭക്ക് സാധിച്ചു. ഇപ്പോൾ തുടക്കം കുറിച്ച സാന്ത്വനം പദ്ധതിയിലേക്ക് നിരവധി അപേക്ഷകളാണ് എത്തിയിട്ടുള്ളത്. ഇതിൽ ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി എന്നിവർ ഉൾപ്പെടുന്ന 3 അംഗകമ്മിറ്റി അപക്ഷകൾ പരിശോധിച്ച് അർഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത് കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച് വളരെ സുതാര്യമായ രീതിയിലായിരിക്കും നടപ്പിലാക്കുന്നത്. തുടർന്ന് വരുന്ന കൗൺസിലിന് രോഗികൾക്ക് ലഭ്യമാക്കുന്ന ധനസഹായം വർദ്ധിപ്പിക്കുന്നതിന് ജീവകാരുണ്യ പരമായ ഇത്തരം പദ്ധതികളിലേക്ക് നല്ലവരായ നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണം ആവശ്യമാണെന്നും ചെയർമാൻ എം.പ്രദീപ് പറഞ്ഞു.


നഗരസഭാങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.രാജു അധ്യക്ഷനായി, മുതിർന്ന കൗൺസിലർ ജി.തുളസീധരൻ പിള്ള സ്വാഗതം പറഞ്ഞു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ജമീല നന്ദി പ്രകാശിപ്പിച്ചു. വാർഡ് കൗൺസിലർമാർ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad