മന്ത്രിയുടെ വിദേശ യാത്രകളുടെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് കസ്റ്റംസ് - EC Online TV

Breaking

Post Top Ad


2020, നവംബർ 10, ചൊവ്വാഴ്ച

മന്ത്രിയുടെ വിദേശ യാത്രകളുടെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് കസ്റ്റംസ്

 


മന്ത്രി കെ ടി ജലീലിന്റെ  വിദേശയാത്രകളുടെ രേഖകള്‍ ഹാജരാക്കാൻ  കസ്റ്റംസ് ആവശ്യപ്പെട്ടു. യു എ ഇ കോണ്‍സുലേറ്റ് വഴി ഇറക്കുമതി ചെയ്ത മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത കേസില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന്റെ  തുടര്‍ച്ചയായാണ് മന്ത്രിയോട് വിദേശയാത്രകളുടെ രേഖകള്‍ ഹാജരാക്കാന്‍ കസ്റ്റംസ് നിര്‍ദേശിച്ചത്.  ഷാര്‍ജയിലേക്കും ദുബായിലേക്കും നടത്തിയ യാത്രകളുടെ രേഖകള്‍ ഹാജരാക്കാനാണ് കസ്റ്റംസിന്റെ നിര്‍ദേശം.  ഷാര്‍ജയില്‍ നടന്ന പുസ്തകമേളയിലും ദുബായില്‍ നടന്ന തിരൂരങ്ങാടി പി എസ് എം ഒ കോളേജ് പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിലും പങ്കെടുക്കാനായി നടത്തിയ യാത്രകളുടെ അനുമതി പത്രമടക്കമുള്ള രേഖകൾ ഹാജരാക്കാനാണ് നിർദ്ദേശിച്ചത്. 

 മതഗ്രന്ഥം വിതരണം ചെയ്യാന്‍ സ്വീകരിച്ചതിന്റെ ഉത്തരവാദിത്തം മാത്രമേ തനിക്കുള്ളൂവെന്ന്  ചോദ്യം ചെയ്യലില്‍ മന്ത്രി കെ ടി ജലീൽ പറഞ്ഞു.  32 മതഗ്രന്ഥങ്ങള്‍ വീതമുള്ള 32 പാക്കേജുകളാണ് നേരത്തെ സിആപ്റ്റിലെത്തിച്ചത്. ഒരെണ്ണം മാത്രമാണ് പൊട്ടിച്ചത്. അന്വേഷണ ഏജന്‍സികള്‍ കൊണ്ടുപോയവ ഒഴിച്ച് ബാക്കി എല്ലാം ഭദ്രമായി കെട്ടി വച്ചിട്ടുണ്ടെന്നും കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ മന്ത്രി പറഞ്ഞു. 

Post Top Ad