കേരള പിറവി ദിനത്തിൽ താലൂക്കാശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു. - EC Online TV

Breaking

Post Top Ad


2020, നവംബർ 1, ഞായറാഴ്‌ച

കേരള പിറവി ദിനത്തിൽ താലൂക്കാശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു.    ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ നിർദ്ധന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചനേരത്തെ വിശപ്പടക്കുവാൻ കഴിഞ്ഞ നാലുവർഷം കൊണ്ടു ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കി വരുന്ന അന്നശ്രീ പദ്ധതിയുടെ ഭാഗമായി നവംബർ ഒന്നു കേരള പിറവി ദിനത്തിൽ ഉച്ചഭക്ഷണം നൽകി. ചിറയിൻകീഴ് ആനത്തലവട്ടം ആശ്രമം വീട്ടിൽ ആർ.പ്രകാശ് കുമാറിൻ്റെയും അംഗൻവാടി വർക്കർ സിന്ധുവിൻ്റേയും മകൻ അവിനാഷിൻ്റെ  വിവാഹത്തോടനുബന്ധിച്ചാണ് ഉച്ചഭക്ഷണം നൽകിയത്.ഭക്ഷണ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ സുഭാഷ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, സിന്ധു പ്രകാശ്, എസ്.ആർ.ജ്യോതി തുടങ്ങിയവർ പങ്കെടുത്തു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad