കേരളത്തിൽ തീയറ്ററുകൾ തുറക്കാൻ ഇനിയും വൈകും - EC Online TV

Breaking

Post Top Ad


2020, നവംബർ 19, വ്യാഴാഴ്‌ച

കേരളത്തിൽ തീയറ്ററുകൾ തുറക്കാൻ ഇനിയും വൈകും

 


കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കാൻ ഇനിയും വൈകും. രോഗവ്യാപനം നിയന്ത്രണ വിധേയമാവാത്ത സാഹചര്യത്തിൽ തീയറ്ററുകൾ ഉടൻ തുറക്കേണ്ടതില്ലന്ന മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ ധാരണയായി. വിവിധ ചലച്ചിത്ര സംഘടനകളുമായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടന്നത്. 


തീയറ്ററുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി എങ്കിലും സംസ്‌ഥാനത്ത്‌ ഇപ്പോഴും തീയറ്ററുകൾ അടച്ചിടൽ തുടരുകയാണ് . നേരത്തെ വിവിധ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയിലും തത്കാലം തീയറ്ററുകൾ തുറക്കേണ്ട എന്ന ധാരണയിലാണ് എത്തിയത്. 


തീയറ്ററുകൾ തുറക്കുന്നത് രോഗവ്യാപനം വർധിപ്പിക്കുമെന്ന ആശങ്ക ആരോഗ്യവകുപ്പ് മുന്നോട്ടു വച്ചിട്ടുണ്ട്. തുറക്കുകയാണെങ്കിൽ കർശനമായി മാനദണ്ഡങ്ങൾ പാലിച്ച് വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.


ഒന്നിടവിട്ട സീറ്റുകളിൽ ആളെ ഇരുത്തി തീയറ്ററുകൾ തുറക്കാമെന്നാണ് കേന്ദ്ര സർക്കാർ മാർഗ നിർദ്ദേശത്തിൽ പറയുന്നത് . ഇതനുസരിച്ച്  തമിഴ്നാട്  ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ തീയറ്ററുകൾ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട് . എന്നാൽ ഒന്നിടവിട്ട സീറ്റുകളിൽ മാത്രം ആളെ അനുവദിച്ചുകൊണ്ട് തീയറ്റർ നടത്തികൊണ്ട് പോകാൻ കഴിയില്ലെന്ന് സംസ്ഥാനത്തെ ചലച്ചിത്ര സംഘടനകൾ പറയുന്നത് .ഈ  സാഹചര്യത്തിൽ സർക്കാർ സഹായ പാക്കേജ്  പ്രഖ്യാപിക്കണമെന്നും ചലച്ചിത്ര സംഘടനകൾ  ആവശ്യപ്പെട്ടിട്ടുണ്ട്. 


Post Top Ad