കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട ; രണ്ട് കോടിയോളം രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടി - EC Online TV

Breaking

Post Top Ad


2020, നവംബർ 19, വ്യാഴാഴ്‌ച

കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട ; രണ്ട് കോടിയോളം രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടി

 


കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയിൽ രണ്ട് കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും എക്‌സൈസ് സംഘം കൊല്ലത്ത് നിന്നും പിടികൂടി. സംഭവത്തിൽ പ്രതികളെ  അറസ്റ്റ് ചെയ്തു.


ഇന്ന് രാവിലെയാണ് സംഭവം. ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി സിറാജ്, ചവറ സ്വദേശി അഖിൽ രാജ്, കഞ്ചാവുമായി കൊല്ലം കാവനാട് സ്വദേശി അജിമോൻ  എന്നിവരാണ് പിടിയിലായത്. തൃശൂർ സ്വദേശി ഹാഷിഷ് ഓയിൽ ചവറയിലെത്തിക്കുകയും അവിടെ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്തിരുന്നതായും എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് അന്വേഷണം വ്യാപിപ്പിച്ചത്.പ്രതികളെ പിടിക്കുന്നതിന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മൻറ്റ്    സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറിന്റെ നേതൃത്വത്തിൽ  എക്സൈസ് ഇൻസ്പക്ടർ ടി.ആർ.മുകേഷ് കുമാർ അസ്സി. എക്സൈസ് ഇൻസ്‌പെക്ടർമാരായ എസ്. മധുസൂദനൻ നായർ, ഡി. എസ്.മനോജ് കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ജിതീഷ്, ഷംനാദ്, വിഷ്ണു രാജ്.റ്റി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. Post Top Ad