കഴക്കൂട്ടം-കോവളം ദേശീയ പാതയിൽ ഇനിമുതൽ ലെയ്‌ൻ ഗതാഗത സംവിധാനം നിർബന്ധം - EC Online TV

Breaking

Post Top Ad


2020, നവംബർ 6, വെള്ളിയാഴ്‌ച

കഴക്കൂട്ടം-കോവളം ദേശീയ പാതയിൽ ഇനിമുതൽ ലെയ്‌ൻ ഗതാഗത സംവിധാനം നിർബന്ധം

കഴക്കൂട്ടം-കോവളം ദേശീയ പാതയിൽ ലെയ്‌ൻ ഗതാഗത സംവിധാനം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. കഴക്കൂട്ടം മുതൽ കോവളം വരെയുള്ള ദേശീയപാതയുടെ നടുക്ക് മീഡിയൻ നിർമിച്ച് റോഡ് രണ്ട് ട്രാക്കായി തിരിച്ച് നാലുവരി ഗതാഗത സംവിധാനമാണ് നിലവിലുള്ളത്. അതിൽ മീഡിയനോട് ചേർന്നുള്ള വലത്‌ ട്രാക്ക് ഓവർടേക്കിങ്ങിന് മാത്രമായി ഉപയോഗിക്കുക എന്നതാണ് ലെയ്‌ൻ ട്രാഫിക് സംവിധാനം. പൊതു ഗതാഗത മാര്ഗങ്ങള് കുറഞ്ഞതോടെ സ്വകാര്യ വാഹനങ്ങൾ റോഡിൽ ഇറങ്ങുന്നതിന്റെ എണ്ണവും കാര്യമായി വർധിച്ചിട്ടുണ്ട്. അപകടരഹിതമായി വാഹനയാത്ര സാധ്യമാക്കുന്നതിനാണ് പുതിയ നിയന്ത്രണങ്ങൾ. ഈ റോഡിൽ വാഹനങ്ങൾ കൃത്യമായും ഇടതുവശം ചേർന്ന് തന്നെ ഓടിക്കണം ഹെവി വെഹിക്കിൾസ് ഇടതുവശത്തുകൂടി മാത്രമേ യാത്ര പാടുള്ളൂ 


Post Top Ad