ചിറയിൻകീഴിലെ ടൂറിസം മേഖലയിൽ പുത്തൻ ചുവടു വയ്‌പുമായി വിനോദസഞ്ചാരവകുപ്പ് - EC Online TV

Breaking

Post Top Ad


2020, നവംബർ 11, ബുധനാഴ്‌ച

ചിറയിൻകീഴിലെ ടൂറിസം മേഖലയിൽ പുത്തൻ ചുവടു വയ്‌പുമായി വിനോദസഞ്ചാരവകുപ്പ്

 


ചിറയിൻകീഴ് കായലോര ടൂറിസം ഇടനാഴി പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ ബാക്ക് വാട്ടർ ടൂറിസം പ്രോജക്ടിന്റെ  അംഗീകാരം ലഭിച്ചു. ടൂറിസം മേഖലക്ക് സാധ്യതകളേറെയുള്ള നയന മനോഹാരിതയാർന്ന പ്രദേശമാണ് ചിറയിൻകീഴ്. കഠിനംകുളം -അകത്തുമുറി- അഞ്ചുതെങ്ങ് തീരപ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള കായലോര ടൂറിസം ഇടനാഴി പ്രോജക്ടിനാണ് അംഗീകാരം ലഭിച്ചത്. 


വിനോദസഞ്ചാരവകുപ്പ് നടപ്പാക്കുന്ന പദ്ധതിക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ 8.85 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. പദ്ധതിയുടെ നിർവഹണച്ചുമതല തിരുവനന്തപുരം ഇൻലാൻഡ് നാവിഗേഷൻ സബ് മിഷനാണ്. പുളിമൂട്ടിൽകടവ്,  കായിക്കര കടവ്, പണയിൽകടവ്, , പണയിൽകടവ്, പുത്തൻകടവ്, പുളിമൂട്ടിൽകടവ് എന്നിവിടങ്ങളിൽ  പുതിയ ബോട്ടുജെട്ടി നിർമിക്കും. കായലോര ടൂറിസം വികസനത്തിന്റെ ഭാഗമായി  മുരുക്കുംപുഴയിൽ ബോട്ട് ടെർമിനലും വേളിയിൽ പ്രവേശനകവാടവും നിർമ്മിക്കും. 


Post Top Ad