മദ്യലഹരിയിൽ സുഹൃത്തിനെ കൊന്നു വീടിനുള്ളിൽ കുഴിച്ചുമൂടി - EC Online TV

Breaking

Post Top Ad


2020, നവംബർ 30, തിങ്കളാഴ്‌ച

മദ്യലഹരിയിൽ സുഹൃത്തിനെ കൊന്നു വീടിനുള്ളിൽ കുഴിച്ചുമൂടി

 


തിരുവനന്തപുരം വിതുര പട്ടംകുഴിച്ചപ്പാറയിൽ വീട്ടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ വിതുര പോലീസ് അറസ്റ്റ് ചെയ്തു. വേമ്പുര തടത്തരികത്ത് വീട്ടില്‍ താജുദ്ദീനാണ് (60) അറസ്റ്റിലായത്. ഒളിവിൽ പോയ പ്രതിയെ  ഞായറാഴ്ച പുലർച്ചെ വീടിനടുത്തുള്ള വനത്തിനുള്ളിൽ  നിന്നാണ്  പിടികൂടിയത്.   പട്ടന്‍കുളിച്ചപാറ കൊച്ചുകരിക്കകത്തില്‍  മാധവനാണ്(55) മരിച്ചത്. 

 

താജുദീന്റെ  വീട്ടിൽ വാറ്റ് ചാരായം കുടിക്കാൻ എത്തിയ മാധവനാണ് കൊല്ലപ്പെട്ടത്. ചാരായം കുടിച്ചതിനു ശേഷം കൊടുക്കാൻ പണമില്ലാത്തതിനെ തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ റബ്ബർ വടികൊണ്ട് താജുദ്ദീൻ മാധവന്റെ തലക്കടിച്ചാണ് കൊന്നത്. ദുർഗന്ധം വമിച്ചതോടെ മൃതദേഹം വീടിനുള്ളിൽ തന്നെ കുഴിച്ചുമൂടുകയായിരുന്നു. അതിനു ശേഷം പ്രതി ഒളിവിൽ പോയി.  പ്രതി വീട്ടിൽ ചാരായം നിർമ്മിക്കുന്നതായി പോലീസ് കണ്ടെത്തി. വീട്ടിൽ നിന്നും അരലിറ്റർ ചാരായവും കണ്ടെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad