വ്യാഴാഴ്ച മുതൽ തദ്ദേശ തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാം - EC Online TV

Breaking

Post Top Ad


2020, നവംബർ 9, തിങ്കളാഴ്‌ച

വ്യാഴാഴ്ച മുതൽ തദ്ദേശ തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാം

 


തദ്ദേശ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പണം വ്യാഴാഴ്ച മുതൽ ആരംഭിക്കും.  നവംബർ 19  ആണ് നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. സൂക്ഷ്മ പരിശോധന നവംബർ 20. കര്‍ശന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാമനിര്‍ദേശ പത്രികാ സമർപ്പണത്തിനായി  സ്ഥാനാര്‍ഥി, നിര്‍ദേശിക്കുന്നയാള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് മാത്രമേ പ്രവേശനാനുമതിയുള്ളൂ. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു വേണം പത്രിക ഉദ്യോഗസ്ഥര്‍ക്ക് കൈമാറേണ്ടത്. 

നാമനിർദ്ദേശ പത്രിക സ്വീകരിക്കുന്ന ഉദ്യോഗസ്ഥർ മാസ്ക്, കയ്യുറ, മുഖത്ത് ഷീൽഡ് എന്നിവ ഉപയോഗിക്കണം. പത്രിക സ്വീകരിക്കുന്നതിന് മുൻപും ശേഷവും  സാനിറ്റെസര്‍ ഉപയോഗിക്കണം. 


നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് വരുമ്പോൾ ജാഥ, ആള്‍ക്കൂട്ടം, വാഹനവ്യൂഹം ഇവ പാടില്ല. സ്ഥാനാര്‍ഥികള്‍ക്ക് ആവശ്യമെങ്കിൽ  നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് നേരത്തെ നിശ്ചിത ദിവസവും സമയവും ബുക്ക് ചെയ്യാം. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുള്ളവരും ക്വാറന്റീനില്‍  കഴിയുന്നവർക്കും  പത്രിക സമർപ്പിക്കാൻ  പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. അവർക്ക് നിർദ്ദേശിച്ച സമയത്ത് മാത്രമേ  നാമനിര്‍ദേശ പത്രിക നല്‍കാനെത്താവൂ. കോവിഡ് പോസിറ്റീവായ സ്ഥാനാര്‍ഥിയാണെങ്കില്‍ നിര്‍ദേശകന്‍ വഴി പത്രിക നല്‍കാം. കമ്മിഷന്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന് മുന്‍പാകെ സ്ഥാനാർഥിക്ക് സത്യപ്രതിജ്ഞ ചെയ്ത് ഒപ്പ് രേഖപ്പെടുത്തി ഉദ്യോഗസ്ഥർക്ക് എത്തിക്കാം.Post Top Ad