കവിയും എഴുത്തുകാരനുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിന്റെ പുതിയ പുസ്തകമായ "മരണത്തെ അതിജീവിക്കുന്ന മഹാമന്ത്രങ്ങൾ " പ്രകാശനം ചെയ്തു. ചാവക്കാട്, ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ അധ്യാപകൻ രാജു.എം.ആർ പ്രകാശനം നിർവ്വഹിച്ചു. കലാനികേതൻ പബ്ലിക്കേഷൻ ആമസോണിൽ ഓൺലൈനായാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അധ്യാപകനായ അക്ബർഷാ പ്രമോകോപ്പി ഏറ്റുവാങ്ങി. ഉദയൻകലാനികേതൻ അദ്ധ്യക്ഷനായി. സാമൂഹ്യ രാഷ്ട്രീ വിഷയങ്ങളടങ്ങിയ പുസ്തകത്തിൽ പത്ത് അധ്യായങ്ങളുണ്ട്.