മാറ്റത്തിന്റെ അലയൊലികളുമായി വർക്കല സബ് ട്രഷറി - EC Online TV

Breaking

Post Top Ad


2020, നവംബർ 15, ഞായറാഴ്‌ച

മാറ്റത്തിന്റെ അലയൊലികളുമായി വർക്കല സബ് ട്രഷറിജീർണാവസ്ഥയിൽ തുടരുന്ന വർക്കല സബ് ട്രഷറി കെട്ടിടം പൊളിച്ചുമാറ്റി ആധുനിക രീതിയിലുള്ള കെട്ടിടം നിർമ്മിക്കുന്നതിന് തീരുമാനമായി. വർക്കല ശിവഗിരി റോഡിലെ ആയുർവേദ ആശുപത്രിക്ക് പിറകുവശത്തുള്ള 25 സെന്റ് സ്ഥലത്താണ് ഒരുപാട് കാലമായി  ട്രഷറി പ്രവർത്തിച്ചുവരുന്നത്. ഈ കെട്ടിടം കാലപ്പഴക്കത്താൽ ചുമരും, റൂഫിംഗും ഉൾപ്പെടെ പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് മഴക്കാലത്ത് ചോർന്നൊലിക്കുന്ന അവസ്ഥയിലുമായിരുന്നു.

ജീർണാവസ്ഥയിലായതോടെ കഴിഞ്ഞ ഒരു വർഷമായി സമീപത്തെ ഒരു വാടകക്കെട്ടിടത്തിലാണിപ്പോൾ ട്രഷറി പ്രവർത്തിക്കുന്നത്. വർക്കല നഗരസഭ ഉൾപ്പെടെ 7 പഞ്ചായത്തുകളും ഒരു ബ്ലോക്ക് പഞ്ചായത്തും ഈ ട്രഷറിയുടെ പരിധിയിൽ വരും.ട്രഷറി ഓഫീസർ ഉൾപ്പെടെ 12 പേരാണ് ഇവിടെ ജീവനക്കാരായി ഉണ്ടായിരുന്നത്. ഇതിൽ ജൂനിയർ അക്കൗണ്ടന്റുമാരായ 2 പേർ ഒരു മാസം മുൻപ് പ്രൊമോഷൻ ലഭിച്ചതിനെ തുടർന്ന് സ്ഥലം മാറിപ്പോയി. എന്നാൽ ഈ ഒഴിവിലേക്ക് ഇതുവരെയും ജീവനക്കാരെ നിയോഗിച്ചിട്ടില്ല. ഫണ്ട് അനുവദിച്ചിട്ടും പുതിയ കെട്ടിടത്തിന്റെ നിർമ്മാണം നീളുന്നതായും ആക്ഷേപമുണ്ട്.

Post Top Ad