നാളെ മുതൽ ഗതാഗത നിയന്ത്രണം - EC Online TV

Breaking

Post Top Ad


2020, നവംബർ 4, ബുധനാഴ്‌ച

നാളെ മുതൽ ഗതാഗത നിയന്ത്രണം



 മംഗലപുരം: പതിനാറാം മൈൽ-വേങ്ങോട് റോഡിൽ മുറിഞ്ഞപാലം തോടിനു കുറുകെയുള്ള പാലം പൊളിച്ചുമാറ്റി പുതിയ പാലം നിർമിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നവംബർ അഞ്ചുമുതൽ നിരോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്(ബ്രിഡ്ജസ്) എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.


തിരുവനന്തപുരത്തുനിന്ന്‌ വേങ്ങോട് ഭാഗത്തേക്കുപോകേണ്ട വാഹനങ്ങൾ തോന്നയ്ക്കൽ ജങ്ഷനിൽനിന്ന്‌ എ.ജെ.കോളേജ്, കല്ലൂർ വഴി പോകണം. ആറ്റിങ്ങലിൽനിന്ന്‌ വേങ്ങോട് പോകേണ്ടവർ ചെമ്പകമംഗലം ജങ്ഷനിൽനിന്ന്‌ മങ്കാട്ടുമൂല, മുട്ടൂക്കോണം വഴി പോകണം. ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പതിനാറാം മൈലിനുശേഷം കിണ്ടിമുക്കിൽനിന്ന്‌ പ്ലാവറ, ഐക്കുട്ടികോണം വഴി സൊസൈറ്റി മുക്കിൽ പോകാനാകും.

Post Top Ad