സാമ്പത്തിക ഇടപാടുകളിൽ പൊരുത്തക്കേടുകള്‍ ; കോടിയേരിയുടെ ഭാര്യ വിനോദിനിയിലേക്കും ഇഡിയുടെ അന്വേഷണം - EC Online TV

Breaking

Post Top Ad


2020, നവംബർ 16, തിങ്കളാഴ്‌ച

സാമ്പത്തിക ഇടപാടുകളിൽ പൊരുത്തക്കേടുകള്‍ ; കോടിയേരിയുടെ ഭാര്യ വിനോദിനിയിലേക്കും ഇഡിയുടെ അന്വേഷണം

 


കള്ളപ്പണ കേസിൽ ബിനീഷ്  കോടിയേരിയെ അറസ്റ്റ് ചെയ്തതിന്  പിന്നാലെ കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനിയിലേക്കും  അന്വേഷണം എത്തുകയാണ്. വിനോദിനി കഴിഞ്ഞ ആറുവര്‍ഷത്തിനിടെ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  പരിശോധിക്കുന്നത്. 

ഇഡിയുടെ പരിശോധനയിൽ  വിനോദിനി നടത്തിയ  സാമ്പത്തിക ഇടപാടുകളിൽ  പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം വിനോദിനിയെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാനാണ് നീക്കം. ഇ​തി​ന് മുന്നോടിയായിട്ടാണ് ബി​നീ​ഷിന്‍റെ ബി​നാ​മി​ക​ളെന്ന് സം​ശ​യി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തെ കാ​ർ പാ​ല​സ് ഉ​ട​മ അ​ബ്​​ദു​ൽ ല​ത്തീ​ഫ്, മു​ഹ​മ്മ​ദ് അ​നൂ​പു​മാ​യും ബി​നീ​ഷു​മാ​യും സാ​മ്പ​ത്തി​ക ഇ​ട​പാ​ട് ന​ട​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി റ​ഷീ​ദ്, സു​ഹൃ​ത്ത് അ​രു​ൺ, ഡ്രൈ​വ​ർ അ​നി​ക്കു​ട്ട​ൻ എ​ന്നി​വ​രെ ചോ​ദ്യം​ചെ​യ്യാ​ൻ ഇഡി തീ​രു​മാ​നി​ച്ച​ത്.


ബി​നീ​ഷിന്‍റെയും  ബി​നോ​യി​യു​ടെ​യും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ മേ​ൽ​നോ​ട്ടം വി​നോ​ദി​നി​ക്കാ​യി​രു​ന്ന​ന്നാ​ണ് ഇ.​ഡി​യു​ടെ ക​ണ്ടെ​ത്ത​ൽ.  ഇ​രു​വ​രു​ടെ​യും അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ണം സൂ​ക്ഷി​ക്കു​ന്ന​തി​ന് പ​ക​രം തന്‍റെ വിശ്വസ്തരുടെ  അ​ക്കൗ​ണ്ടു​ക​ളി​ലാണ് വി​നോ​ദി​നി പ​ണം നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. കഴിഞ്ഞ ആ​റു​വ​ർ​ഷ​ത്തി​നി​ട​യി​ൽ കോ​ടി​ക​ളു​ടെ സാ​മ്പ​​ത്തി​ക ഇ​ട​പാ​ടു​ക​ൾ വി​നോ​ദി​നി ന​ട​ത്തി​യി​ട്ടു​ണ്ട്. 


Post Top Ad