ആറ്റിങ്ങൽ നഗരസഭയുടെ ആർ. പ്രകാശം സ്മാരക അവാർഡ് നഗരസഭ കൗൺസിലർ ജി. തുളസീധരൻ പിള്ളക്ക് - EC Online TV

Breaking

Post Top Ad


2020, നവംബർ 11, ബുധനാഴ്‌ച

ആറ്റിങ്ങൽ നഗരസഭയുടെ ആർ. പ്രകാശം സ്മാരക അവാർഡ് നഗരസഭ കൗൺസിലർ ജി. തുളസീധരൻ പിള്ളക്ക്ആറ്റിങ്ങൽ നഗരസഭയുടെ  ആർ. പ്രകാശം സ്മാരക അവാർഡിന് നഗരസഭാ 22-ാം വാർഡ് കൗൺസിലർ  ജി. തുളസീധരൻ പിള്ള അർഹനായി. നഗരസഭയുടെ പ്രഥമ ചെയർമാൻ ആർ. പ്രകാശത്തിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രശസ്തി പത്രവും ഫലകവും 50001 രൂപയും ഈ മാസം 13 ന് വൈകുന്നേരം വിളയിൽമൂലയിലെ കൗൺസിലറുടെ വസതിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറും. ചടങ്ങിൽ അഡ്വ.ബി. സത്യൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ അഡ്വ. ജമീല പ്രകാശം, മുൻ ചെയർമാൻ എം.പ്രദീപ് എന്നിവർ പങ്കെടുക്കും. കഴിഞ്ഞ 5 വർഷക്കാലം കൗൺസിലർ എന്ന നിലയിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ്   ജി. തുളസീധരൻ പിള്ളയെ ഈ അവാർഡിന് അർഹനാക്കിയത്.


Post Top Ad