അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു - EC Online TV

Breaking

Post Top Ad


2020, നവംബർ 2, തിങ്കളാഴ്‌ച

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു


അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ പത്താം നമ്പർ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.  മഴയത്ത് ചോർന്നൊലിക്കുന്ന ഒരു തകര ഷെഡിലായിരുന്നു അങ്കണവാടി പ്രവർത്തിച്ചു കൊണ്ടിരുന്നത്. അങ്കണവാടിയുടെ ഈ ദുരവസ്ഥ ഗ്രാമ പഞ്ചായത്ത്‌ അംഗം എസ്. പ്രവീൺ ചന്ദ്ര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് സുരേന്ദ്രന്റെ ശ്രദ്ധയിൽ പെടുത്തുകയും  തുടർന്ന്, ബ്ലോക്ക് പഞ്ചായത്തിലെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി നാല് സെന്റ് പുരയിടം ഈ അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നതിന് വാങ്ങി വാങ്ങി നൽകി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഐസിഡിഎസ് സഹകരണത്തോടുകൂടി ഈ വസ്തുവിൽ അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 


അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. സുഭാഷ് നിർവഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ക്രിസ്റ്റി സൈമൺ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എസ് പ്രവീൺ ചന്ദ്ര സ്വാഗതം പറഞ്ഞു. ചടങ്ങിൽ  ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷൈലജ ബീഗം, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. സുരേന്ദ്രൻ , ലിജാബോസ്, രാജലക്ഷ്‌മി, ജ്യോതിജയറാം , തൊഴിലുറപ്പ് പദ്ധതി എൻജിനീയർ ഷംനാദ് എസ്,ഓവർസിയർ പ്രമോദ് പി. എസ് , ബി എൻ സൈജു രാജ്, എൽ സ്കന്ദ കുമാർ, ഷെറിൻ ജോൺ, കായിക്കര അശോകൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad