വോഗ് ഇന്ത്യയുടെ 'വോഗ് ഇന്ത്യ വുമൺ ഓഫ് ദി ഇയർ' ; ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ - EC Online TV

Breaking

Post Top Ad


2020, നവംബർ 10, ചൊവ്വാഴ്ച

വോഗ് ഇന്ത്യയുടെ 'വോഗ് ഇന്ത്യ വുമൺ ഓഫ് ദി ഇയർ' ; ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍


ലോക പ്രശസ്ത മാഗസീനായ വോഗ് ഇന്ത്യയുടെ  'വോഗ് ഇന്ത്യ വുമൺ ഓഫ് ദി ഇയർ' ആയി കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ തിരഞ്ഞെടുക്കപ്പെട്ടു. വുമൺ ഓഫ് ദി ഇയർ 2020  എന്ന ക്യാപ്ഷനോടെ  മാഗസീനിന്റെ നവംബർ മാസത്തെ കവർ പേജിലും  മന്ത്രിയുടെ ചിത്രം തന്നെയാണ്.   ഓരോ മേഖലയിലും കഴിവ് തെളിയിച്ച വനിതകളെയാണ് വുമൺ ഓഫ് ദി ഇയർ സീരിസിൽ ഉൾപ്പെടുത്തുക. വോഗിന്റെ ‘വോഗ് വാരിയേഴ്‌സ്’ പട്ടികയിലും നേരത്തെ  മന്ത്രി ഇടം കണ്ടെത്തിയിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരള മോഡൽ പ്രശംസിച്ചു കൊണ്ടാണ് കെ കെ ശൈലജയെ മാഗസിനിൽ അവതരിപ്പിക്കുന്നത്. മന്ത്രിയുടെ അഭിമുഖവും മാഗസിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  'ഭയപ്പെടാനുള്ള സമയം തീരെ ഇല്ല. ഭയത്തേക്കാള്‍ കൂടുതല്‍ ഈ പ്രതിസന്ധിയില്‍ ഇടപെടുന്നത് എനിക്ക് ആവേശകരമായിരുന്നു,’ കെ കെ ശൈലജ അഭിമുഖത്തില്‍ പറയുന്നു. നിരവധി പേരാണ് മന്ത്രിക്ക് ആശംസയുമായി എത്തിയിരിക്കുന്നത്. വോഗ് ഇന്ത്യ വുമൺ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ മന്ത്രിയെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചു. മലയാളികള്‍ക്ക് ആകെ അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്നും കേരളത്തിന്റെ ആരോഗ്യരംഗം പ്രതിസന്ധികള്‍ നേരിട്ട വേളകളിലെല്ലാം തന്നെ അതിനെയെല്ലാം തരണം ചെയ്യുവാന്‍ കാര്യക്ഷമമായ പാടവത്തോടെ നേതൃത്വം നല്‍കുവാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക്  പേജിൽ കുറിച്ചു. 

 

Post Top Ad