അഞ്ചുതെങ്ങിൽ കയർ തൊഴിലാളികൾ പ്രതിഷേധ സമരം നടത്തി - EC Online TV

Breaking

Post Top Ad


2020, നവംബർ 14, ശനിയാഴ്‌ച

അഞ്ചുതെങ്ങിൽ കയർ തൊഴിലാളികൾ പ്രതിഷേധ സമരം നടത്തി

 


കേന്ദ്ര സർക്കാരിൻ്റെ കയർ തൊഴിലാളികളോടുള്ള അവഗണ അവസാനിപ്പിക്കുക, കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന കയർ തൊഴിലാളി കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപ വീതം അനുവദിക്കുക, പന്ത്രണ്ട് മണിക്കൂറാക്കി തൊഴിൽ സമയം വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിൻ്റ തൊഴിൽ നിയമ ഭേദഗതി നിയമം പിൻവലിക്കുക,  എന്നീ  ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള കയർ വർക്കേഴ്സ് സെൻ്ററി (സി ഐ റ്റി യു ) ൻ്റെ നേതൃത്വത്തിൽ കയർ ഗ്രാമങ്ങളിൽ നടത്തിയ പ്രതിഷേധ സമരങ്ങളുടെ ഭാഗമായി അഞ്ചുതെങ്ങിൽ രണ്ടു കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് കായിക്കരയിൽ  നടന്ന പ്രതിഷേധ സമരം കേരള കയർ വർക്കേഴ്സ് സെൻറർ സംസ്ഥാന സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ണാക്കുളത്ത് നടന്ന പ്രതിഷേധ സമരം സംസ്ഥാന കമ്മറ്റിയംഗം ബി.എൻ.സൈജു രാജ് ഉദ്ഘാടനം ചെയ്തു. കെ.ബാബു, ബിബിൻ ചന്ദ്രപാൽ, സജി സുന്ദർ, ബി.ബേബി തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.

Post Top Ad