യുവാവിന് നേരെ വധശ്രമം ; പ്രതികൾ പിടിയിൽ - EC Online TV

Breaking

Post Top Ad


2020, നവംബർ 13, വെള്ളിയാഴ്‌ച

യുവാവിന് നേരെ വധശ്രമം ; പ്രതികൾ പിടിയിൽ

 


തിരുവനന്തപുരം ബാലരാമപുരം ബിവറേജസ് ഔട്ട്ലെറ്റിന് മുന്നില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളെ  പൊലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം തേമ്പാമൂട്ടം ഇടകോണം ചാനല്‍കര വീട്ടില്‍ സനല്‍കുമാര്‍ (സനല്‍ 42), ജയകുമാര്‍ (പക്കു 34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിച്ചല്‍ പാരൂര്‍കുഴി സ്വദേശി കിരണിനെ(29)യാണ് വധിക്കാന്‍ ശ്രമിച്ചത്. വാക്കേറ്റത്തെതുടര്‍ന്ന് ജയകുമാര്‍ വെട്ടുകത്തികൊണ്ട് കിരണിന്റെ കഴുത്തില്‍ വെട്ടുകയായിരുന്നു. സനല്‍ ദേഹോപദ്രവവും ഏല്‍പ്പിച്ചു. ഗുരുതരപരിക്കുകളോടെ കിരണ്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

ഒളിവില്‍പ്പോയ ജയകുമാറിനെയും സനലിനെയും ബാലരാമപുരം ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ ജി ബിനു, വിനോദ് കുമാര്‍, തങ്കരാജ്, അനില്‍കുമാര്‍ ശ്രീകാന്ത് പ്രശാന്ത്, ബിജു, സജിത്ത്, ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റുചെയ്തത്.


Post Top Ad