ജവാൻ മദ്യത്തിന് വീര്യം കൂടുതൽ ; വില്പന മരവിപ്പിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 18, ബുധനാഴ്‌ച

ജവാൻ മദ്യത്തിന് വീര്യം കൂടുതൽ ; വില്പന മരവിപ്പിച്ചു

 ജവാൻ മദ്യത്തിന് രാസപരിശോധനയിൽ വീര്യം കൂടുതലെന്ന്‌ കണ്ടെത്തിയതിനെ തുടർന്ന് മദ്യത്തിന്റെ വിൽപ്പന മരവിപ്പിക്കാൻ ഉത്തരവ്. ജൂലൈ 20 ന് ഉൽപാദിപ്പിച്ച  മൂന്ന് ബാച്ച് മദ്യത്തിന്റെ വിൽപ്പനയാണ് അടിയന്തരമായി നിർത്തിവെക്കാൻ ഉത്തരവിട്ടിരിക്കുന്നത്. കേരള സർക്കാരിനു കീഴിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസ് ലിമിറ്റഡാണ് ജവാൻ റമ്മിന്റെ നിർമ്മാതാക്കൾ.  


മദ്യത്തിന്റെ രാസപരിശോധനയിൽ സെഡിമെന്റ്സ് (മട്ട്) അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജൂലൈ 20-ലെ 245, 246, 247 ബാച്ചുകളുടെ വിൽപ്പനയാണ് നിരോധിച്ചിരിക്കുന്നത്. സാമ്പിൾ പരിശോധിച്ചപ്പോൾ മദ്യത്തിന്റെ വീര്യം 39.09% v/v, 38.31% v/v, 39.14% v/v ആണെന്നാണ് കണ്ടെത്തിയത്.  ഇതുസംബന്ധിച്ച് നടപടിയെടുക്കാൻ എല്ലാ ഡിവിഷനുകളിലേയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണർമാർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad